പതിമൂന്നുകാരിയെ ഏഴംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി; കൌമാരക്കാരന്‍ അറസ്‌റ്റില്‍

പതിമൂന്നുകാരിയെ ഏഴംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി; കൌമാരക്കാരന്‍ അറസ്‌റ്റില്‍

  jharkhand , rape case , rape , police , women , gang rape , പീഡനം , പെണ്‍കുട്ടി , യുവതി , ബാലാത്സംഗം
ചായ്‌ബാ‍സ| jibin| Last Modified വെള്ളി, 3 ഓഗസ്റ്റ് 2018 (19:09 IST)
ജാര്‍ഖണ്ഡില്‍ പതിമൂന്നുകാരിയെ ഏഴംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. വെസ്‌റ്റ് സിംഗ്‌ഭും ജില്ലയിലെ ചായ്‌ബാസയിലായിരുന്നു ക്രൂരമായ സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ ഒരു കൌമാരക്കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കഴിഞ്ഞ മാസം 26നായിരുന്നു നാടിനെ നടുക്കിയ പീഡനം നടന്നത്. കാലികളെ മേയ്‌ക്കുന്നതിനായി പോയ പെണ്‍കുട്ടിയെ സമീപ ഗ്രാമവാസികളായ സംഘം മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി ഉപയോഗിച്ചു.

പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് അക്രമികള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും പീഡന വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്കു വിധേയമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :