* കാല്‍പ്പാദങ്ങള്‍ മുകളിലേക്കായിരിക്കാന്‍ ശ്രദ്ധിക്കണം. * ഇനി പിന്‍ഭാഗം ഭൂമിയില്‍ ഉറപ്പിച്ച് ഇരിക്കണം. * പിന്‍ഭാഗം കാല്‍പ്പാദങ്ങള്‍ക്ക് ഇടയില്‍ ആയിരിക്കണം. * രണ്ട് കാലുകളിലെയും വിരലുകള്‍ പരസ്പരം ചൂണ്ടുന്ന നിലയില്‍ ആയിരിക്കണം. * കാല്‍മുട്ടുകള്‍ അടുത്തടുത്തായിരിക്കാന്‍ ശ്രദ്ധിക്കണം. * കൈപ്പത്തികള്‍ മുട്ടുകളില്‍ വയ്ക്കുക.
WEBDUNIA|
സ്ഥിരമായി വജ്രാസനം ചെയ്യുന്നത് ശാരീരിക സന്തുലനവും ശക്തിയും നല്‍കും. സംസ്കൃതത്തില്‍ “വജ്ര” എന്ന വാക്കിന് “ശക്തിയുള്ളത്” എന്നാണര്‍ത്ഥം. ഈ ആസനത്തില്‍ ഇരിക്കുന്ന ആള്‍ക്ക് വജ്രത്തെപോലെ കടുപ്പമുണ്ടെന്ന് കാണുന്നവര്‍ക്ക് തോന്നാം. അതുകൊണ്ടു തന്നെ ഈ പേര് അന്വര്‍ത്ഥമാണെന്നും കാണാം.
വജ്രാസനം ചെയ്യേണ്ട രീതി
* കാലുകള്‍ മുന്നോട്ട് നിവര്‍ത്തി ഇരിക്കുക. * ഓരോ കാലുകളായി പൃഷ്ഠത്തിനു താഴേക്ക് മടക്കി ഇരിക്കുക.
* വജ്രാസനം ചെയ്യുമ്പോള്‍ ശരീരം ഇളകാതെ നടുവ് നിവര്‍ത്തി വേണം ഇരിക്കാന്‍.