മകരാസനം

WEBDUNIA|
സംസ്കൃതത്തില്‍ ‘മകര’ എന്ന് പറഞ്ഞാല്‍ മുതല എന്നാണര്‍ത്ഥം. മകരാസനം ചെയ്യുന്നതിലൂടെ പൂര്‍ണമായും ആയാസരഹിതമായ, ലാഘവത്വമുള്ള ഒരു അവസ്ഥയിലെത്താന്‍ സാധിക്കുന്നു.

ചെയ്യേണ്ട വിധം

* നിലത്ത് കമഴ്ന്ന് കിടക്കുക.

* നിങ്ങളുടെ അടിവയര്‍, നെഞ്ച്, താടി എന്നിവ നിലത്ത് സ്പര്‍ശിക്കണം.

* കാലുകള്‍ നിവര്‍ത്തുക.

* കൈകള്‍ ശരീരത്തിന് ഇരുവശത്തും വയ്ക്കണം.

* കാലുകള്‍ രണ്ടും വിടര്‍ത്തി ആയാസരഹിതമായി വയ്ക്കുക

* ഉപ്പൂറ്റികള്‍ അഭിമുഖമായിരിക്കത്തക്ക വിധത്തിലാവണം കാലുകള്‍.

* വിരല്‍ത്തുമ്പുകള്‍ തറയില്‍ സ്പര്‍ശിക്കുന്നു എന്ന് ഉറപ്പുവരുത്തുക.

* കാല്‍പ്പാദങ്ങളും കാലുകളും തമ്മില്‍ സമകോണത്തില്‍ ആയിരിക്കണം.

* കാല്‍‌വിരലുകള്‍ വെളിയിലേക്ക് ചൂണ്ടിനില്‍ക്കുന്ന അവസ്ഥയിലായിരിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :