പവനമുക്താസനം

WEBDUNIA|
സംസ്കൃതത്തില്‍ “പവന്‍” എന്ന് പറയുന്നത് കാറ്റിനെയാണ്. “മുക്ത്” എന്ന് പറഞ്ഞാല്‍ സ്വതന്ത്രമാക്കുക എന്നും അര്‍ത്ഥം. അതായത് പവനമുക്താസനം എന്ന് പറഞ്ഞാല്‍ കാറ്റിനെ (വായു) സ്വതന്ത്രമാക്കുന്ന യോഗാസന സ്ഥിതി എന്ന് അര്‍ത്ഥം.

പവനമുക്താസനം ചെയ്യുമ്പോള്‍ ദഹനേന്ദ്രിയങ്ങള്‍ക്ക് ലഭ്യമാവുന്ന ഉഴിച്ചില്‍ കാരണം ആമാശയത്തിലും കുടലുകളിലുമുള്ള അധിക വായുവിനെ സ്വതന്ത്രമാക്കാന്‍ കഴിയുന്നു.

ചെയ്യേണ്ട രീതി

* നിലത്ത് മലര്‍ന്ന് കിടക്കുക

* വശങ്ങളിലായി കൈകള്‍ നിവര്‍ത്തി വയ്ക്കണം

* കൈപ്പത്തികള്‍ നിലത്ത് കമഴ്ത്തി വയ്ക്കുക

* കാലുകള്‍ പിന്നോട്ട് മടക്കുക

* കാല്‍പ്പത്തികള്‍ നിലത്ത് അമര്‍ന്നിരിക്കണം

* പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കണം

* ശ്വാസം പുറത്തേക്ക് വിടുന്നതിന് അനുസൃതമായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം

* കാല്‍മുട്ടുകള്‍
നെഞ്ചിനു സമീപത്തേക്ക് കൊണ്ടുവരിക

* കൈപ്പത്തികള്‍ തറയില്‍ അമര്‍ത്തിവയ്ക്കുക

* തോളുകളും ശിരസ്സും തറയില്‍ നിന്ന് ഉയര്‍ത്തുക

* തറയില്‍ കൈപ്പത്തികള്‍ വീണ്ടും അമര്‍ത്തുക

* പിന്‍ഭാഗവും കടിപ്രദേശവും തറയില്‍ നിന്ന് ഉയര്‍ത്തുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :