തകര്‍ന്ന ചിറകുകളുമായി ഐടി

WEBDUNIA|
ഔട്ട്‌സോഴ്സിംഗ് ജോലികള്‍ ഇന്ത്യക്ക് നല്‍‌കുന്നത് കുറയ്ക്കണമെന്ന അമേരിക്കയില്‍ നിന്നുള്ള മുറവിളികള്‍ കേട്ടുകൊണ്ടാണ് ഇന്ത്യന്‍ ഐടി മേഖല 2008നെ എതിരേറ്റത്. ഔട്ട്‌സോഴ്സിംഗ് ജോലികളുടെ അഭാവവും സാമ്പത്തിക മാന്ദ്യവും കൊണ്ട് തകര്‍ന്ന ചിറകുകളുമായാണ് ഇന്ത്യന്‍ ഐടി 2009നെ വരവേല്‍ക്കാന്‍ പോവുന്നത്.

യാഹുവിനെ മൈക്രോസോഫ്റ്റ് വാങ്ങാന്‍ ശ്രമിച്ചതും മൈക്രോസോഫ്റ്റിന്‍റെ വാഗ്ദാനം യാഹു നിരാകരിച്ചതും 2008 വര്‍ഷാരംഭത്തിലെ ചൂടേറിയ ഐടി വാര്‍ത്തയായിരുന്നു.

ഏപ്രില്‍ മാസത്തില്‍ ഗണേഷ് നടരാജന്‍ നാസ്‌കോം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

ജൂണ്‍ മാസത്തില്‍ മൈക്രോസോഫ്റ്റില്‍ നിന്ന് ബില്‍ ഗേറ്റ്സ് പിരിഞ്ഞു.

സെപ്തംബര്‍ മാസത്തില്‍ നോക്കിയ അതിന്‍റെ എന്‍ 96 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി.

ഒക്‌ടോബര്‍ മാസത്തില്‍ ഐ എസ് ആര്‍ ഓ മനുഷ്യരഹിത സ്പേസ് ചന്ദ്രനില്‍ ഇറക്കി.

നവം‌ബര്‍ മാസത്തില്‍ ഇന്ത്യയിലെ ബി പി ഓ സെന്‍ററുകള്‍ നിര്‍ത്തലാക്കാന്‍ ഓറഞ്ച് തീരുമാനമെടുത്തു.

ഡിസംബറില്‍ കമ്പ്യൂട്ടര്‍ മൌസിന് നാല്‍‌പ്പത് വയസ്സ് പൂര്‍ത്തിയായി.

ഡിസംബറില്‍ 3ജി മൊബൈല്‍ സേവനം ഇന്ത്യയില്‍ ആരംഭിച്ചു.

നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ഐ.ബി.എം അടക്കമുള്ള ഐടി ഭീമന്മാര്‍ പിരിച്ചുവിടല്‍ ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :