പെണ്‍കുട്ടിയെ ആഗ്രഹിക്കാത്തത് എന്തെന്നാല്‍....

WDFILE
കേരളത്തിലെ മാതാപിതാക്കള്‍ക്ക് മരിച്ചാല്‍ നെഞ്ചത്തടിച്ച് കരയുവാന്‍ പെണ്‍‌കുട്ടികള്‍ വേണം. എന്നാല്‍, ഗര്‍ഭപാത്രത്തില്‍ വളരുന്നത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞാല്‍ അച്‌ഛന്‍റെയും ബന്ധുക്കളുടെയും മുഖം ചുളിയും.

പെണ്‍ഭ്രൂണഹത്യ നിരോധന നിയമം വന്നതോടെ സംസ്ഥാനത്തെ സ്‌ത്രീപുരുഷ അനുപാതത്തില്‍ നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്. 2001 ലെ ഔദ്യോഗിക കണക്കുപ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 960 പെണ്‍കുട്ടികളാണ് സംസ്ഥാനത്തുള്ളത്.

1991ല്‍ ഇത് 1000 ആണ്‍കുട്ടികള്‍ക്ക് 958 പെണ്‍കുട്ടികളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. കണക്കുകളില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും പെണ്‍‌കുട്ടിയാണ് ജനിച്ചതെന്നറിഞ്ഞാല്‍ കേരളത്തിലെ മാതാപിതാക്കള്‍ക്ക് ഞെട്ടലാണ് ഉണ്ടാകാറ്.

കേരളീയ സമൂഹത്തില്‍ ഇന്ന് ഏതു പ്രായത്തിലുള്ള പെണ്‍കുട്ടിയും സുരക്ഷിതയല്ല. 2007 ലെ സാമ്പത്തിക വിശകലന റിപ്പോര്‍ട്ടുപ്രകാരം 2006 ല്‍ സ്‌ത്രീകള്‍ക്കെതിരെ 9,110 ആക്രമണങ്ങളാണ് ഉണ്ടായത്. 2005ലിത് 8,087 ആയിരുന്നു.

ഈയൊരു അരക്ഷിതാവസ്ഥ പെണ്‍‌കുഞ്ഞുങ്ങളുടെ അച്‌ഛന്‍/അമ്മയാവാന്‍ കേരളീയ സമൂഹത്തെ ഭയപ്പെടുത്തുന്നുണ്ടെന്ന് ഒരു വിഭാഗം സാമൂഹിക ശാസ്‌ത്രജ്ഞര്‍ കരുതുന്നു. ഇതിനു പുറമെ മറ്റ് ഏത് ഇന്ത്യന്‍ സമൂഹത്തിലെ പോലെയും കേരളീയര്‍ മക്കളുടെ വിദ്യാഭ്യാസത്തിന് മുതലിറക്കിയതിന് വ്യക്തമായ ലാഭം പ്രതീക്ഷിക്കുന്നു.

ആണ്‍‌മക്കളുടെ വിവാഹം വഴി ലഭിക്കുന്ന സ്‌ത്രീധനമാണ് വിദ്യാഭ്യാസത്തിനായി ചെലവഴിച്ച തുകയും പലിശയും മുതലാക്കാനുള്ള ഒരു അത്താണിയായി കരുതുന്നത്. പെണ്‍‌കുട്ടികളെ കെട്ടിച്ചു വിടുവാന്‍ നല്ലൊരു തുക സ്‌ത്രീധനം നല്‍കേണ്ടതിനാല്‍ സാമ്പത്തിക കണക്കുകളില്‍ കേരളീയ മാതാപിതാക്കള്‍ക്ക് നാരി വേണ്ടാത്തവളാകുന്നു.

മറ്റൊരാളുടെ മകളെ തനിക്ക് ഭാര്യയായി ലഭിച്ചതു മൂലമാണ് കുടുംബമുണ്ടായതെന്ന് കേരളീയ പുരുഷന്‍‌മാര്‍ക്ക് ഒരിക്കലും ചിന്തിക്കുന്നില്ല. കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന, അപമാന ഭാരം ഉണ്ടാക്കുന്ന ഒരു വസ്തുവാണ് ഭൂരിഭ്‍ാഗം മാതാപിതാക്കള്‍ക്കും പെണ്‍‌മക്കള്‍.

WEBDUNIA|
മാധ്യമങ്ങള്‍ പീഡനകഥകള്‍ പറയുമ്പോള്‍ പെണ്‍‌മക്കള്‍ക്ക് ഇല്ലാത്തവര്‍ക്ക് സമാധാനമാണ്. അവര്‍ ഉള്ളവരെ ദയനീയ ഭാവത്തില്‍ നോക്കുകയും ചെയ്യുന്നു. ലോകം അവസനിച്ചാലും ഞാന്‍ സുരക്ഷിതനായാല്‍ മതിയെന്ന നിലപാടിലാണ് സമകാലിന മലയാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :