കണ്ണീര്‍ അവസാനിക്കുന്നില്ല

അഭയന്‍ പി എസ്

PROPRO
പൊതു മേഖല സ്വകാര്യ മേഖലകളില്‍ വനിതാ ശാക്തീകരണത്തിനായി നിക്ഷേപങ്ങള്‍ ഉണ്ടാകണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. വനിതകള്‍ക്ക് ചെറുകിട വായ്‌പകള്‍ നല്‍കുന്നതിലൂടെ അവരുടെ നില കൂടുതല്‍ മെച്ചമായിട്ടുള്ളതായിട്ടാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 1999 ല്‍ 10 ദശലക്ഷമായിരുന്നത് 2005 ല്‍ 70 ദശലക്ഷമായതായി അദ്ദേഹം വിലയിരുത്തുന്നു.

സാവിത്രി ജിണ്ടാല്‍, ഇന്ദു ജെയ്‌ന്‍, അനു അഗാ എന്നിവര്‍ ലോക വനിതാ ദിനത്തിന് ഒരു ദിനം മുമ്പ് ഈ വര്‍ഷം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ട പ്രമുഖ പേരുകളായിരുന്നു‍. ലോക പ്രശസ്ത സാമ്പത്തിക മാസികയായ ഫോര്‍ബസിന്‍റെ പുതിയ പട്ടികയില്‍ വനിതകളായ ബില്യണയര്‍മാരില്‍ ഇന്ത്യയില്‍ നിന്നും ഉള്‍പ്പെട്ടത് ഈ മൂന്ന് വനിതകളായിരുന്നു.

മുകളില്‍ പറഞ്ഞത് ലോകത്തിലെ പട്ടണങ്ങളിലെ വനിതകളുടെ കഥ. എന്നാല്‍ ഇതിനു വിപരീതമായി ലോകത്തുടനീളമുള്ള ഗ്രാമങ്ങളില്‍ വനിതകളുടെ ഒരു വ്യത്യസ്തമായ മുഖം കാണാനാകും. ഇന്ത്യ ഉള്‍പ്പടെ ലോകത്തിന്‍റെ പലഭാഗത്തായി സൂഷ്‌മ നിരീക്ഷണം നടത്തി നോക്കിയാല്‍ ഒളിഞ്ഞും തെളിഞ്ഞും വനിതകളുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാം.

ഇതിനു പുറമേ ലോക വനിതകള്‍ക്കൊപ്പം തന്നെ ഇന്ത്യന്‍ വനിത്യകള്‍ സമൂഹത്തില്‍ ഏറെ മുന്നോട്ട് വന്നതായി യു എന്‍ സെക്രട്ടറി ജനറല്‍ കോണ്ടലീസ്സ റൈസും വിലയിരുത്തുന്നു. യു എന്നിന്‍റെയും ഇന്ത്യയിലെ വനിതാ സംഘടനകളുടെയും വാദം എന്നാല്‍ ഇതിനു നേര്‍ വിപരീതമാണ് താനും. ഇന്ത്യയില്‍ ഇപ്പോഴും സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ഒട്ടേറെ വനിതകള്‍ ഉണ്ടെന്ന് ശിശു വനിതാ ക്ഷേമ മന്ത്രി രേണുകാ ചൌധരി ഉള്‍പ്പടെയുള്ളവര്‍ പറയുന്നു.

WEBDUNIA|
പെണ്‍ഭ്രൂണ ഹത്യ പെരുകല്‍ മുതല്‍ ലൈംഗിക ത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം വരെയുള്ള കാര്യങ്ങള്‍ ഗൌരവമായി ചര്‍ച്ച ചെയ്യുകയാണ്. ജൊലി വാഗ്ദാനം ചെയ്തും വിവാഹം കഴിച്ചശേഷം വില്‍പ്പന നടത്തിയതുമായി വന്‍ ചതിയില്‍ പെട്ടു പോയവരാണ് കൂടുതലും. ഇവര്‍ ഒന്നും മിണ്ടാതെ തന്നെ അടിമകളെ പോലെ ജോലി ചെയ്യുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :