അമിത രക്തസ്രാവം ശ്രദ്ധിക്കൂ

PRO
മാസമുറ സമയത്ത് കടുത്ത വേദനയും കൂടുതല്‍ രക്തസ്രാവവും ഉണ്ടാവുന്നുണ്ടോ? ഇതിനോടൊപ്പം വസ്തി പ്രദേശത്ത് കനമുള്ളഎന്തോ ഇരിക്കുന്നതായും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇത് ഒരു പക്ഷേ ഗര്‍ഭാശയ മുഴകളുടെ ലക്ഷണമാവാം.

ഗര്‍ഭാശയത്തില്‍ ഉണ്ടാവുന്ന മുഴകളുടെ വലിപ്പം പല വിധത്തിലാണ് ചെറിയ പയര്‍മണിയുടെ വലിപ്പം മുതല്‍ കിലോക്കണക്കിന് വരെ ഭാരമുള്ള മുഴകള്‍ ഉണ്ടാവാറുണ്ട്. മുഴയുടെ വലിപ്പം കൂടുന്നതനുസരിച്ച് ഗര്‍ഭാശയം വികസിക്കാനും കൂടുതല്‍ രക്തസ്രാവം ഉണ്ടാവാനും കാരണമാവുന്നു.

ചെറിയ മുഴകളും അമിത രക്തസ്രാവത്തിന് കാരണമാവാറുണ്ട്. ഇവ ഗര്‍ഭാശയത്തിനുള്ളിലേക്കാണ് തള്ളിനില്‍ക്കുന്നത് എങ്കില്‍ രക്തസ്രാവം കൂട്ടും. ഇത്തരം മുഴകള്‍ എല്ലാപ്രായക്കാരിലും കണ്ടുവരാറുണ്ട്.

പ്രസവം കഴിഞ്ഞവരില്‍ കാണുന്ന ഇത്തരം മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീ‍ക്കം ചെയ്യും, ചിലപ്പോള്‍ ഗര്‍ഭപാത്രം ഉള്‍പ്പെടെ. എന്നാല്‍. പ്രസവിക്കാത്തവരുടെ ഗര്‍ഭപാത്രം കഴിവതും നീക്കം ചെയ്യാറില്ല. ഇവര്‍ക്ക് മരുന്ന് നല്‍കി മുഴ ഇല്ലാതാക്കാനോ അല്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ മുഴ മാത്രം നീക്കം ചെയ്യാനോ ആയിരിക്കും ശ്രമിക്കുക.

PRATHAPA CHANDRAN|
ഗര്‍ഭാശയ പേശികള്‍ക്കുള്ളിലും ഗര്‍ഭാശയത്തിനുള്ളിലും അണ്ഡവാഹിനിയിലും അണ്ഡാശയത്തിനുള്ളിലും ഇത്തരം മുഴകള്‍ വരാന്‍ സാധ്യതയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :