സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ഷോക്കടിപ്പിക്കുന്ന ഉപകരണം!

ലണ്ടന്‍| WEBDUNIA|
PRO
PRO
മൊട്ടുസൂചി, ബ്ലേഡ്, സേഫ്റ്റി പിന്‍, മുളകുപൊടി തുടങ്ങിയവ ബാഗില്‍ കരുതാതെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാവില്ല എന്ന അവസ്ഥയാണിപ്പോള്‍. പീഡനവീരന്മാരില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ മനു ചോപ്ര(16) എന്ന സ്കൂള്‍ വിദ്യാര്‍ഥിയെ ഇരുത്തി ചിന്തിപ്പിച്ചു.

ഒടുവില്‍, അക്രമികളെ തുരത്താനുള്ള ഒരുപകരണം കണ്ടുപിടിച്ചിരിക്കുകയാണ് ഈ വിദ്യാര്‍ഥി. ആക്രമിക്കാന്‍ എത്തുന്നവരെ ഷോക്കടിപ്പിക്കുന്ന ഉപകരണമാണിത്. ഇത് റിസ്റ്റ് വാച്ച് പോലെ ഉപയോഗിക്കാം. അക്രമിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ഇതില്‍ നിന്ന് ഷോക്ക് പ്രവഹിക്കും. ഓര്‍ക്കാപ്പുറത്ത് ഷോക്ക് തട്ടുമ്പോള്‍ അക്രമി പകയ്ക്കുമെന്നുറപ്പാണ്. ഈ സമയം കൊണ്ട് സ്ത്രീയ്ക്ക് ഓടി രക്ഷപ്പെടുകയോ മറ്റ് സഹായം തേടുകയോ ചെയ്യാം.

അക്രമിയുടെ ചിത്രമെടുക്കുന്ന ഒരു ക്യാമറയും ഈ ഉപകരണത്തിന്റെ അകത്ത് ഘടിപ്പിച്ചിട്ടുണ്ട്. ഇത് റിസ്റ്റ് വാച്ച് പോലെ ധരിക്കുന്നതിനുമുണ്ട് കാരണങ്ങള്‍. ഉപകരണം ധരിക്കുന്ന സ്ത്രീയുടെ പള്‍സ് റേറ്റ് ക്രമാതീതമായി വര്‍ധിക്കുമ്പോഴാണ് അത് പ്രവര്‍ത്തിച്ച് തുടങ്ങുക. പിന്നെ അക്രമിയുടെ ദേഹത്ത് തട്ടുമ്പോള്‍ ഷോക്ക് പ്രവഹിക്കാന്‍ തുടങ്ങും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്ന ഡല്‍ഹിയില്‍ നിന്നുള്ള സ്കൂള്‍ വിദ്യാര്‍ഥിയാണ് മനു ചോപ്ര. വെറും ആറ് ദിവസം കൊണ്ടാണ് ഈ ഉപകരണം ഉണ്ടാക്കിയതെന്ന് സഹോദരി പറയുന്നു. ഈ ഉപകരണം വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ വിദ്യാര്‍ഥി. ഇതിന് 122 രൂപ വിലയിടാം എന്നും മനു ചോപ്ര പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :