ശ്രീദേവി വീണ്ടും വരുന്നു!

ചെന്നൈ| WEBDUNIA|
PRO
PRO
ബോളിവുഡ് കണ്ട ഏറ്റവും താരമൂല്യമുള്ള നായികയായ ശ്രീദേവി വീണ്ടും വരുന്നു. പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും വൈവിധ്യമാര്‍ന്ന ഭാവങ്ങളുമായി ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ശ്രീദേവി ഇംഗ്ലിഷ് ചിത്രത്തിലൂടെയാണ് വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നത്.

സംവിധായകന്‍ ആര്‍ ബാല്‍ക്കിയുടെ ഭാര്യ ഗൌരി ഷിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീദേവി നായികയാകുന്നത്. ഫ്രഞ്ച് നടന്‍ മെഹ്ദി നെബോയാണ് ഇതിലെ നായകന്‍. അമിതാഭ് ബച്ചന്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ന്യൂയോര്‍ക്കിലാണ് കഥ നടക്കുന്നത്. അവിടെ എത്തിപ്പെടുന്ന ദക്ഷിണേന്ത്യക്കാരിയായ യുവതി വീട്ടുകാരുടെ പ്രീതി പിടിച്ചുപറ്റുന്നതിനായി ഇംഗ്ലിഷ് സംസാരിക്കാന്‍ പഠിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിലുള്ളത്. കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങളിലൂടെയും ഹാസ്യത്തിലൂടെയും മികച്ച പ്രകടനം കാഴ്ചവച്ച ശ്രീദേവി ഈ വേഷം ഗംഭീരമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തമിഴിലും തെലുങ്കിലും ഈ ഡബ്ബ് ചെയ്തേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :