ഭര്‍തൃവീട്ടില്‍ അനിത നടത്തിയ ടോയ്‌ലറ്റ് വിപ്ലവം!

ഭോപ്പാല്‍| WEBDUNIA| Last Modified വെള്ളി, 17 ഫെബ്രുവരി 2012 (12:54 IST)
എന്ന 23 വയസ്സുകാരി പെണ്‍കുട്ടിയുടെ വിവാഹം 2011 മെയ് 13-നായിരുന്നു. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് അവള്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഭര്‍ത്താവായ ശിവ്‌റാം നാറെയുടെ വീട്ടില്‍ ഒരു ടോയ്‌ലറ്റ് പോലും ഇല്ലെന്ന സത്യം അവളെ ശരിക്കും ഞെട്ടിച്ചു. പൊതുസ്ഥലത്ത് കാര്യം സാധിക്കുന്നവരായിരുന്നു ആ ഗ്രാമത്തിലെ ഭൂരിഭാഗം പേരുമെന്നും അവള്‍ മനസ്സിലാക്കി.

മധ്യപ്രദേശില്‍ നിന്നുള്ള ദളിത് പെണ്‍കുട്ടിയായ അനിത, ഭര്‍ത്താവിന്റെ വീട്ടില്‍ ടോയ്‌ലറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് വിവാഹരാത്രി തന്നെ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ ഒരാഴ്ചയ്ക്കുള്ളില്‍ വീട്ടില്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കുകയും ചെയ്തു. അങ്ങനെ അനിത ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി.

പക്ഷേ അനിതയുടെ തീരുമാനം ഒരു നിസ്സാര സംഭവമായി കണക്കാനാവില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പൊതുശുചിത്വ നിലവാരം വര്‍ധിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ സുലാഭ് ഇന്റര്‍നാഷണല്‍ അനിതയ്ക്കുള്ള പ്രോത്സാഹനമായി അഞ്ച് ലക്ഷം രൂപ സമ്മാനിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.

അനിതയുടെ പ്രവര്‍ത്തി ഓരോ ഇന്ത്യന്‍ പെണ്‍കുട്ടിയും മാതൃകയാക്കണമെന്നും സംഘടന പറയുന്നു. ടോയ്‌ലറ്റിന്റെ പേരില്‍ സ്വന്തം വിവാഹജീവിതം പോലും അപകടത്തിലാക്കാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയാണ് അനിതയെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :