ഫേസ്ബുക്കിലൂടെയും തലാഖ്: അനുമതി പി‌ന്‍‌വലിക്കണമെന്ന് മുസ്ലീം വനിതാസംഘടന

മുംബൈ| WEBDUNIA|
PTI
ഫേസ്ബുക്കിലൂടെയും സ്കൈപ്പിലൂടെയും വിവാഹമോചനം നടത്തുന്നതിനുള്ള അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ മുസ്ലിം വനിതാ സംഘടന രംഗത്ത്. ഇത്തരം സംവിധാനങ്ങളിലൂടെ മൂന്നുവട്ടം തലാഖ്‌ ചൊല്ലി ബന്ധം ഒഴിയുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ ആസാദ്‌ മൈതാനത്ത്‌ സംഘടിപ്പിച്ച റാലിയില്‍ നിരവധി പേരാണ്‌ പങ്കെടുത്തത്‌.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ വനിതകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന പുതിയ നിയമാവലികളില്‍ മുസ്ലിം വ്യക്തിഗത നിയമങ്ങള്‍ പരിഗണിക്കുന്നില്ലെന്നും മൊഴി ചൊല്ലുന്നത്‌ തടയുന്നതു വിവാദമാകുമെന്നു സര്‍ക്കാര്‍ കരുതുന്നതിനാലാണ്‌ ഇതേക്കുറിച്ച്‌ പരാമര്‍ശിക്കാത്തതെന്ന്‌ സംഘടന ആരോപിച്ചു. ഇതും കൂടി നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ നഗരങ്ങളില്‍ സംഘടന റാലി സംഘടിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :