പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു; ചതിച്ചത് കൂട്ടുകാരി തന്നെ

മുംബൈ| WEBDUNIA|
PTI
PTI
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പീഡന പരമ്പരകള്‍ അരങ്ങേറുന്നതിനിടെ വീണ്ടുമൊരു പീഡനവാര്‍ത്ത. 13കാരിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഒരു പെണ്‍കുട്ടിയും പ്രതിയാകുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.

മുംബൈയുടെ പ്രാന്തപ്രദേശമായ വകോലയിലാണ് സംഭവം. നാല്‌ ആണ്‍കുട്ടികള്‍ ചേര്‍ന്നാണ്‌ തന്നെ മാനഭംഗപ്പെടുത്തിയതെന്നും തന്റെ കൂട്ടുകാരി തന്നെയാണ് ഇതിന് ഒത്താശ ചെയ്തതെന്നുമാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. ഇവരുടെ പേരു വിവരങ്ങള്‍ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇതുവരെ അറസ്റ്റ് ഒന്നും നടന്നിട്ടില്ല.

വ്യാഴാഴ്‌ചയാണ്‌ സംഭവം ഉണ്ടായത്‌. കൂട്ടുകാരിയുടെ ക്ഷണം സ്വീകരിച്ചാണ് 13കാരി അവളുടെ വീട്ടിലേക്ക് ചെന്നത്. എന്നാല്‍ ഇത് മുന്‍‌കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയുടെ ഭാഗമാണെന്ന് പെണ്‍കുട്ടി തിരിച്ചറിയാന്‍ വൈകിപ്പോയി. വീട്ടില്‍ എത്തിയ പെണ്‍‌കുട്ടിയ്ക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. തുടര്‍ന്ന് നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിന് ശേഷം ഇവര്‍ കടന്നുകളയുകയും ചെയ്തു.

പീഡനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :