ജോലി വാഗ്ദാനം ചെയ്ത് വിവാഹിതയെ ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 21-കാരിയും വിവാഹിതയുമായ യുവതിയെ ബലാത്സംഗം ചെയ്തു. ഡല്‍ഹി ലോനി റോഡ് മേഖലയില്‍ താമസിക്കുന്ന യുവതിയേയാണ് വെള്ളിയാഴ്ച രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.

ഈസ്റ്റ് ഡല്‍ഹിയിലെ ശകര്‍പൂരില്‍ നിന്നുള്ള ഒരു പ്ലേസ്മെന്റ് ഏജന്‍സി ജോലി വാഗ്ദാനം ചെയ്ത് യുവതിയെ നോയിഡയിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുവായ സ്ത്രീക്കൊപ്പം യുവതി ഇന്റര്‍വ്യൂ നടക്കുന്ന നോയിഡയിലെ ഓഫിസിലെത്തി.

ഇന്റര്‍വ്യൂ നടക്കുന്ന മുറിയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. തുടര്‍ന്ന് ഇവര്‍ ശകര്‍പൂര്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :