ആ സ്വരം കാവ്യയുടെ അമ്മായിയമ്മയുടേതല്ല!

Kavya Madhavan
WEBDUNIA|
PRO
PRO
കുറച്ച് മാസങ്ങളായി കാവ്യാ മാധവന്റെ അമ്മായിയമ്മയുടേതാണെന്ന് അവകാശപ്പെട്ട് ഒരു സൌണ്ട് ക്ലിപ്പ് നെറ്റില്‍ അലഞ്ഞുതിരിയുന്നുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ ക്ലിപ്പും എത്തിയിരിക്കുന്നു. വായനക്കാരില്‍ ചിലര്‍ അത് കേട്ടിട്ടുമുണ്ടാകും. കാവ്യയെയും ദിലീപിനെയും സുജാ കാര്‍ത്തികയെയും പറ്റി പരാമര്‍ശമുള്ള ഈ സൌണ്ട് ക്ലിപ്പുകള്‍ വ്യാജമാണെന്ന് നിശാലിന്റെ ബന്ധുക്കള്‍ പറയുമ്പോള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് കാവ്യയുടെ കുടുംബം.

കാവ്യയുടെ മുന്‍ ഭര്‍ത്താവായ വിശാലിന്റെ അമ്മ മണിയും മറ്റൊരാളും തമ്മിലുള്ള ഫോണ്‍ സംഭാഷണം എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഈ ക്ലിപ്പുകള്‍ നെറ്റില്‍ കറങ്ങുന്നത്. എന്നാല്‍, ഈ ക്ലിപ്പുകളിലുള്ള സ്ത്രീയുടെ സ്വരം തന്റെ സഹോദരി മണിയുടേതല്ലെന്ന് മണിയുടെ സഹോദരന്‍ രാജശേഖരന്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്.

“ഞങ്ങളുടെ കുടുംബത്തിലെ ആര്‍ക്കും ഈ ക്ലിപ്പുകളുമായി ഒരു ബന്ധവുമില്ല. ആരൊക്കെയോ ഞങ്ങളുടെ കുടുംബത്തിന് എതിരായി നടത്തുന്ന ഗൂഡാലോചനയുടെ അനന്തരഫലമാണ് ഈ ക്ലിപ്പ്. എന്തായാലും ക്ലിപ്പിനെതിരെ ഒരു നടപടിക്കും ഞങ്ങള്‍ പോകുന്നില്ല. കാരണം, നിശാലും കാവ്യയുമായുള്ള ബന്ധം അവസാനിച്ച് കഴിഞ്ഞു. അതൊരു അടഞ്ഞ അധ്യായമാണ്. ഇനിയുമത് പൊതുജനമധ്യത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല” - രാജശേഖരന്‍ പറയുന്നു.

അടുത്ത പേജില്‍ “ക്ലിപ്പിനെ പറ്റി കാവ്യയുടെ കുടുംബം”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :