അടി പേടിച്ച് ലിസിയുടെ അച്ഛന്‍ മുങ്ങി!

എറണാകുളം| WEBDUNIA|
PRO
നടി ലിസിയുടെ അച്ഛനെ കാണാനില്ല. തനിക്ക് ലിസി ചെലവിന് തരണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയ കോതമംഗലം ചേലാട് പഴങ്ങര നെല്ലിക്കാട്ട് വി ഡി വര്‍ക്കിയാണ് മുങ്ങിയത്. ലിസിയുടെ ആള്‍ക്കാര്‍ മര്‍ദ്ദിക്കുമെന്ന് ഭയന്നാണ് ഇയാള്‍ മുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ക്കിക്ക് ലിസി ചെലവിന് നല്‍കണമെന്ന് കാണിച്ച് കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടയുടന്‍ വര്‍ക്കി മുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന വീട് ഒരാഴ്ചയായി പൂട്ടിക്കിടക്കുകയാണ്.

ഒരു വര്‍ഷം മുമ്പ് ലിസിയെ കാണാന്‍ ചെന്നൈയിലെത്തിയ വര്‍ക്കിക്ക് റയില്‍‌വെ സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നു. ലിസിയുടെ വീട്ടിലേക്ക് വര്‍ക്കിയെ ഗൂര്‍ഖ കടത്തിവിട്ടതുമില്ല. ഒടുവില്‍ റയില്‍‌വെ സ്റ്റേഷനില്‍ വച്ചു പരിചയപ്പെട്ട ചില മലയാളികളുടെ സഹായത്തോടെയാണ് വര്‍ക്കിക്ക് നാട്ടില്‍ തിരിച്ചെത്താനായത്.

ലിസിയുടെ ഗുണ്ടകളാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അന്ന് വര്‍ക്കി ചില മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേഴ്സിന്‍റെ പരിശീലനവുമായി ബന്ധപ്പെട്ട് ലിസി ഇപ്പോള്‍ എറണാകുളത്തുണ്ട്. ഇത് മനസിലാക്കിയാണ് വര്‍ക്കി മുങ്ങിയതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :