ഗർഭനിരോധന ഗുളികകളുടെ സ്ഥിരമായ ഉപയോഗം വിഷാദരോഗത്തിനുള്ള സാധ്യത ഉയർത്തുമെന്ന് പഠനം

അഭിറാം മനോഹർ| Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2023 (13:11 IST)
ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകളില്‍ വിഷാദരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. ഇത്തരം ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ വിഷാദരോഗം,ഉത്കണ്ഠ, പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡര്‍ പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുമെന്നാണ് പഠനത്തില്‍ പറയുന്നത്. പുരുഷന്മാരേക്കാള്‍ ഇത് സ്ത്രീകളില്‍ കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.

കുടുംബ ഉത്തരവാദിത്തങ്ങള്‍,വന്ധ്യത, ഗര്‍ഭം അലസാനുള്ള സാധ്യത, കുഞ്ഞിന്റെ ജനനം തുടങ്ങിയവയെല്ലാം സ്ത്രീകളിലെ വിഷാദരോഗ സാധ്യത ഉയര്‍ത്തുന്നു. കൗമാരത്തില്‍ തന്നെ ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് വിഷാദരോഗ ലക്ഷണങ്ങള്‍ വരാനുള്ള സാധ്യത 130 ശതമാനം അധികമാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഗര്‍ഭനിരോധനഗുളികകളും വിഷാദവും തമ്മിലുള്ള ബന്ധം വളരെക്കാലമായി ചര്‍ച്ചചെയ്യപ്പെടുന്നതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :