ഏറ്റവും മികച്ച നിശാവസ്ത്രങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു..

ശരീരത്തോട് ഇറുകിയിരിക്കുന്ന സാധാരണ വസ്ത്രങ്ങളിൽ നിന്നും നിശാവസ്ത്രത്തിലേക്ക് മാറാൻ സ്ത്രീകൾ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്. നിശാവസ്ത്രങ്ങൾക്ക് പൊതുവെ ഒരു അഭിപ്രായമുണ്ട് ദാമ്പത്യം സുഖകരമാക്കാൻ ഇതുപയോ

aparna shaji| Last Updated: തിങ്കള്‍, 27 ജൂണ്‍ 2016 (17:44 IST)
ശരീരത്തോട് ഇറുകിയിരിക്കുന്ന സാധാരണ വസ്ത്രങ്ങളിൽ നിന്നും നിശാവസ്ത്രത്തിലേക്ക് മാറാൻ സ്ത്രീകൾ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്. നിശാവസ്ത്രങ്ങൾക്ക് പൊതുവെ ഒരു അഭിപ്രായമുണ്ട് ദാമ്പത്യം സുഖകരമാക്കാൻ ഇതുപയോഗിച്ചാൽ മതിയെന്ന്. രാത്രി സുഖമായി കിടന്നുറങ്ങാൻ നിശാവസ്ത്രങ്ങൾ എപ്പോഴും സഹായകമാണ്.

ഉറക്കത്തിൽ റിലാക്സ് ചെയ്ത് ഉറങ്ങാൻ എറ്റവും അനുയോജ്യമായ മാർഗ്ഗവും ഇതുതന്നെയാണ്. എന്നാൽ കാലം മാറിയതോടെ നിശാവസ്ത്രങ്ങളുടെ അളവിലും വ്യത്യാസം വന്നുതുടങ്ങി. ഗ്ലാമർ ലുക്കിനായിട്ടാണ് പലരും ഇതുപയോഗിക്കുന്നത്. വിപണിയിൽ ലഭ്യമാകുന്ന എറ്റവും മികച്ച ബ്രാൻഡുകളൾ തന്നെയാണ് പലരും തിരഞ്ഞെടുക്കുന്നത്.

മധുരവും സുന്ദരവുമായ രാത്രിയ്ക്കായി ഇതാ ചില മികച്ച ബ്രാൻഡുകൾ:

1. പ്രെറ്റി സീക്രട്ട്സ്

2012ൽ കരൺ ബെഹൽ എന്ന വ്യക്തിയാണ് പ്രെറ്റി സീക്രട്ട്സ് നിർമിച്ചത്. ഇന്ത്യയിലെ ആദ്യത്തേയും ഏറ്റവും വലുതുമായ ലിൻഗെറി ബ്രാൻഡ് ആണിത്. പ്രെറ്റി സീക്രട്ട്സിന്റെ പരസ്യത്തിനായി മായിം മാസിയുടെ കവർ ഗേളായി നിന്നത് ശ്രുതി ഹാസനും ബിപാഷ ബസുവുമാണ്. മനോഹരമായ ശൈലിയിൽ നിങ്ങൾക്ക് പ്രെറ്റി സീക്രട്ട്സിൽ നിന്നും നിശാവസ്ത്രങ്ങൾ ലഭ്യമാകും. പല ഡിസൈനുകളിലും പാറ്റേണുകളിലും ലഭിക്കുന്ന നിശാവസ്ത്രങ്ങൾ ലൈറ്റ് വെയിറ്റ് തുണികൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

വില: 499 - 2699

2. പ്രൈവറ്റ് ലിവ്സ്:

സ്വകാര്യ ജീവിതത്തിൽ നിശാവസ്ത്രം തിരയുന്നുവെങ്കിൽ അത് ഉപയോഗിച്ച് കഴിയുമ്പോൾ അതിൽ സംതൃപ്തി ലഭിക്കുമോ എന്ന ആശങ്ക ഉണ്ടെങ്കിൽ അതില്ലാതാക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം പ്രൈവറ്റ് ലിവ്സ്. അതിന്റെ ഡിസൈൻ ആകർഷിക്കുന്ന തരത്തിൽ ആയിരിക്കണം. ശരീരവടിവ് ഏറെക്കുറെ വ്യക്തമാകുന്ന തരത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്.
ഗുണമേന്മ, സൗകര്യപ്രദമായ ബ്രാ കപ്പുകൾ , മനോഹരമായ മഞ്ഞബോർഡർ, മൃദുലത തുടങ്ങി സെക്സി ലുക്ക് തന്നെയാണ് ഈ ബ്രാൻഡ് ഉപയോഗിച്ചാൽ ലഭിക്കുക.

വില: 399 - 3250

3. എനാമോർ:

2001ൽ എനാമോർ എന്ന ബ്രാൻഡ് ഉടലെടുത്തപ്പോൾ നിശാവസ്ത്രങ്ങൾ ധരിക്കുന്നതിലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമായിട്ടാണ് എല്ലാവരും ബ്രാൻഡിനെ കണ്ടത്. നീളം കൂടുതൽ ഇതിന്റെ ഒരു പ്രത്യേകതയാണ്. ഗ്ലാമർ, മിക്സ്, ലോഞ്ച് എന്നീ മൂന്ന് തരത്തിലാണ് എനാമോർ ഇറങ്ങിയത്.

വില: 475 - 2800

4. എൻ-ഗാൽ:

ആധുനിക യുഗത്തിലെ ഫാഷൻ തരംഗമാണ് എൻ-ഗാൽ. വളരെ സുതാര്യവും അയഞ്ഞതുമായ നിശാവ്സ്ത്രങ്ങളാണ് ലഭ്യമാകുക. നിങ്ങളുടെ വ്യക്തിത്വത്തിന് ഇണങ്ങുന്ന തരത്തിലുള്ള നിശാ ഗൗണുകളും എൻ-ഗാലിന്റെ പ്രത്യേകതയാണ്. ഹണിമൂൺ ആഘോഷിക്കാൻ പദ്ധതിയിടുന്നവർക്ക് ആലോപിക്കാൻ കഴിയുന്ന ഉത്തമമായ ബ്രാൻഡ് ആണിത്.

വില: 650 - 1450

തീർന്നിട്ടില്ല. ക്ലോവിയ, ക്ലമോട്ടേൻ, വിച്ച്, ഒക്സലോക്സോ, വലെന്റീൻ എന്നീ ബ്രാൻഡുകളും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് നിശാവസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ കഴിയുന്നവയാണ്. മനസ്സിനിണങ്ങിയ വസ്ത്രങ്ങൾ ധരിക്കാതെ ഇഷ്ടമില്ലാത്തത് തെരഞ്ഞെടുക്കേണ്ടി വന്നാൽ അതിനോണിണങ്ങി ജീവിക്കാൻ കഴിയാതെ വരും. കംഫർട്ടായ വസ്ത്രങ്ങൾ എപ്പോഴും ധരിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :