കുഞ്ഞുങ്ങള്‍ കൂടുതല്‍ സന്തോഷിക്കട്ടെ; അതിനായി മാതാപിതാക്കള്‍ക്ക് ചില പൊടിക്കൈകള്‍

കുഞ്ഞുങ്ങള്‍ കൂടുതല്‍ സന്തോഷിക്കട്ടെ; അതിനായി മാതാപിതാക്കള്‍ക്ക് ചില പൊടിക്കൈകള്‍

ചെന്നൈ| JOYS JOY| Last Modified ചൊവ്വ, 3 മെയ് 2016 (15:52 IST)
കുഞ്ഞുങ്ങളുടെ സന്തോഷമാണ് അമ്മമാരുടെ ആനന്ദം. അതുകൊണ്ടു തന്നെ, മറ്റ് എന്തൊക്കെ തിരക്കുകള്‍ ഉണ്ടെങ്കിലും അവര്‍ക്കൊപ്പം കളിക്കാനും ചിരിക്കാനും അവര്‍ സമയം കണ്ടെത്തും. എങ്കിലും ഒരു കുഞ്ഞ് വളര്‍ന്നു വരുമ്പോള്‍ അവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് ഒരു വലിയ പങ്കുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുഞ്ഞുങ്ങളുടെ ആനന്ദവും ആഹ്ലാദവും നഷ്‌ടപ്പെടുത്താതെ തന്നെ അവരെ ഒന്നുകൂടി മിടുക്കരാക്കാം.

കുഞ്ഞുങ്ങള്‍ക്ക് നല്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഒരു തീരുമാനത്തിലെത്തുന്നതിനു മുമ്പ് ഭര്‍ത്താവുമായി ആലോചിക്കണം. കുട്ടികളെ വളര്‍ത്താന്‍ പ്രത്യേകമായ രീതിയില്‍ അച്‌ഛന്‍ വേഷവും വേഷവും അണിയരുത്. കുട്ടിയെ അച്‌ഛനും അമ്മയും നിയന്ത്രിക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നുക പോലും ചെയ്യരുത്. അവരെ വളര്‍ത്താന്‍ പ്രത്യേകമായ ഗൈഡ് ബുക്കുകളെ ആശ്രയിക്കരുത്. കുഞ്ഞുങ്ങളെ മനസ്സിലാക്കി അവരുടെ താല്പര്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുകയാണ് വേണ്ടത്.

അതുപോലെ, ഒരു കുഞ്ഞ് വളര്‍ന്നു വരുന്ന പ്രായത്തില്‍ മാതാപിതാക്കള്‍ക്ക് പലരുടെ ഭാഗത്തു നിന്നും ആവശ്യത്തിലധികം നിര്‍ദ്ദേശങ്ങള്‍ ആയിരിക്കും ലഭിക്കുക. ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യരുത് അങ്ങനെയങ്ങനെ. ഉപദേശങ്ങള്‍ കേട്ടാലും അതില്‍ നല്ലതെന്നു തോന്നുന്നതു മാത്രം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക. നല്ലതല്ലെന്നു തോന്നിയാല്‍ തള്ളിക്കളയുക. കാരണം, കുഞ്ഞിനെ ഏറ്റവും നന്നായി അറിയുന്നത് കുഞ്ഞിന്റെ അമ്മയ്ക്കാണ്, മറ്റാരെക്കാളും നന്നായി.

അമ്മയാകുന്നതോടെ അറിയാതെ തന്നെ ഓരോ സ്ത്രീയിലും ഒരു മാതൃത്വഭാവം വന്നു ചേരും. അതുകൊണ്ട്, കുഞ്ഞിന് ശരിയായി ഭവിക്കുമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. കുഞ്ഞിനു വേണ്ടി ഓരോ അമ്മയും പൂര്‍ണ മനസ്സോടെ ചെയ്യുന്ന ഓരോ കാര്യവും ശരിയായ കാര്യം തന്നെ ആയിരിക്കും.

കുഞ്ഞുങ്ങളെ തുറന്ന മനസ്സോടെ സ്നേഹിക്കുക. സമയവും സന്ദര്‍ഭവും ലഭിക്കുന്നതിന് അനുസരിച്ച് അവരെ ശരിയായ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. മാതാപിതാക്കള്‍ക്ക് ഒപ്പമായിരിക്കുന്നതിനാണ് ഒരു കുഞ്ഞ് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. ജോലി ചെയ്യുന്ന അമ്മയാണെങ്കില്‍ കൂടി കുഞ്ഞിന് അമ്മയോടൊപ്പം ചെലവഴിക്കാന്‍ ആവശ്യത്തിന് സമയം കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :