അരുണിമയ്‌ക്ക് പറയാനുണ്ട്, കൃത്രിമകാലുമായി ചരിത്രത്തിലേക്ക് നടന്ന് നീങ്ങിയ കഥ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2020 (18:56 IST)
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കീഴടക്കിയവർ എത്രപേരുണ്ട്. ആദ്യമായി ടെൻസിംഗും ഹിലാരിയും ആ മഹാമേരു കീഴടക്കിയ ശേഷം നിരവധി പേർ ആ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പലരും ആ ശ്രമങ്ങളിൽ വിജയിക്കാനാവാതെ മരണപ്പെട്ടു. ഉയരം മാത്രമായിരുന്നില്ല എവറസ്റ്റ് മനുഷ്യന് മുന്നിൽ വെച്ച വെല്ലുവിളി. കാലവസ്ഥ,മഞ്ഞുവീഴ്ച്ച തുടങ്ങി അതിനോട് അടുത്തുള്ള എല്ലാം തന്നെ മനുഷ്യന് വെല്ലുവിളി തന്നെയായിരുന്നു. എങ്കിൽ പോലും നിരവധി പേർ ആ മഹാമേരുവിനെ കീഴടക്കുക തന്നെ ചെയ്‌തു. രണ്ട് കാലുള്ളവർക്ക് പോലും ദുഷ്‌കരമായ നേട്ടം പക്ഷേ ഒരു കാലില്ലാതെ കൃത്രിമക്കാലുപയോഗിച്ച് കൊണ്ട് കീഴടക്കുക എന്നത് ചിന്തിച്ചു നോക്കു, അത്രയേറെ വലിയ അത്‌ഭുതം മറ്റെന്തുണ്ട്. എങ്കിൽ അത്തരമൊരു നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് ഇന്ത്യക്കാരിയായ അരുണിമ സിൻഹ. കൃത്രിമക്കാലുകൾ കൊണ്ട് എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത.

എവറസ്റ്റ് കീഴടക്കുന്നതിന് മുൻപ് മുൻ നാഷണൽ വോളിബോൾ കളിക്കാരിയായിരുന്നു അരുണിമ. ഉത്തർപ്രദേശിലെ അംബേദ്‌ക്കർ നഗറിൽ നിന്നും പരിശ്രമം വഴി ഇന്ത്യയുടെ ദേശീയ ടീമിൽ അംഗമായ വനിതയായിരുന്നു അവർ. എന്നാൽ 2011ലെ ഒരു ദിവസത്തെ ട്രയിൽ യാത്ര പക്ഷേ അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു. ട്രയിനിൽ യാത്ര ചെയ്യുകയായിരുന്ന അരുണിമയെ ഒരു നാൾ കൊള്ളക്കാരുടെ സംഘം ആക്രമിച്ചു. അവരെ ചെറുക്കുവാനുള്ള ശ്രമത്തിനിടയിലാണ് അരുണിമ ട്രയിനിൽ നിന്നും തെറിച്ച് വീണത്. റെയിൽവേ ട്രാക്കിലേക്ക് തെറിച്ച് വീണ അരുണിമയുടെ കാലിലൂടെ അടുത്ത ട്രാക്കിലൂടെ വന്ന ട്രയിൻ കയറിയിറങ്ങി. രാത്രിയായിരുന്നതിനാൽ പ്രദേശവാസികൾ അവളെ കണ്ടെടുക്കുന്നതിനും തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിനും മണിക്കൂറുകൾ തന്നെ വേണ്ടിവന്നു.

ആ അപകടം വഴിയാണ് അരുണിമയ്‌ക്ക് തന്റെ കാൽ നഷ്ടപ്പെട്ടത്. ഇന്ത്യയുടെ ദേശീയ ടീമംഗവും അപകടത്തിൽ കാൽ നഷ്ടപ്പെട്ടതും കൊണ്ട് അരുണിമക്ക് ഇന്ത്യന്‍ റെയില്‍വേ അവള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു. ആള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു ചികിത്സ. നാല് മാസ കാലത്തോളം എയിംസിൽ ചികിത്സ തുടർന്നു. പിന്നീട് ഒരു സ്വകാര്യ കമ്പനിയാണ് അരുണിമക്ക് കൃത്രിമക്കാൽ നൽകിയത്. അപകടത്തെ തുടർന്ന് വിശ്രമത്തിലായിരിക്കുന്ന സമയത്താണ് അരുണിമക്ക് എവറസ്റ്റ് കീഴടക്കണമെന്നുള്ള ആഗ്രഹം വരുന്നത്. സാധരണ ആരോഗ്യമുള്ളവർക്ക് തന്നെ പ്രയാസമേറിയ ഒരു കാര്യം അപകടത്തിൽ കാൽ നഷ്ടപ്പെട്ട ഒരാൾ ചെയ്യുന്നു എന്നത് തന്നെ അരുണിമയുടെ തീരുമാനത്തെ എതിർക്കുന്നതിന് കാരണമായി. എന്നാൽ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈവിടാതെ അരുണിമ പ്രയത്നിച്ചു. അങ്ങനെ അവർ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയായ ബചേന്ദ്രി പാലുമായി സൗഹൃദത്തിലായി. ശേഷം ബചേന്ദ്രപാലാണ്
അരുണിമയ്ക്ക് എവറസ്റ്റ് കീഴടക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും പകർന്നത്.നീണ്ട പരിശ്രമത്തിനൊടുവിൽ അരുണിമ എവറസ്റ്റ് കീഴടക്കുക തന്നെ ചെയ്‌തു.പിന്നീട് കിളിമഞ്ചാരോ അടക്കം നിരവധി കൊടുമുടികള്‍. 2015 ല്‍ രാജ്യം അരുണിമയെ പദ്മശ്രീ നല്‍കി ആദരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ...

World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും അറിയണം
മാര്‍ച്ച് 24 ഇന്ന് ലോക ക്ഷയരോഗ ദിനം. ചില്ലറക്കാരനല്ല ഈ മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് ...

ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ഇത്രയും ആരോഗ്യഗുണങ്ങളോ?

ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ഇത്രയും ആരോഗ്യഗുണങ്ങളോ?
പച്ചയ്ക്ക് കഴിക്കുന്ന സവാള നമ്മുടെ ആരോഗ്യത്തിന് എത്രമാത്രം പ്രയോജനകരമാണെന്ന് നോക്കാം.

പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?

പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?
രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ ഒരു വ്യക്തിക്ക് ഉയർന്ന രക്തത്തിലെ പഞ്ചസാര ഉള്ള ഒരു ...

മഞ്ഞളിന്റെ വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും, ...

മഞ്ഞളിന്റെ വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും, ഇക്കാര്യങ്ങള്‍ അറിയണം
ഭക്ഷണങ്ങള്‍ പാകം ചെയ്യുമ്പോള്‍ പ്രധാന ചേരുവയായി മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. മഞ്ഞള്‍ ...

ചെറിയ ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് കുടിക്കുന്ന ശീലമുണ്ടോ?

ചെറിയ ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് കുടിക്കുന്ന ശീലമുണ്ടോ?
കഫ് സിറപ്പ് വാങ്ങി കഴിച്ചാല്‍ ചുമ മാറും എന്ന തെറ്റായ ധാരണ നമ്മെ എത്തിക്കുക വലിയ ...