ബ്രിജിറ്റയ്ക്ക് ഭര്‍ത്താവിനെക്കാള്‍ 24 വയസ് കുറവാണ് , വിവാഹം ചെയ്തത് തന്റെ വിദ്യാര്‍ത്ഥിയെ, അവര്‍ ഇന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയാണ്

ശനി, 13 മെയ് 2017 (15:19 IST)

ഒട്ടുമിക്ക നവമാധ്യമങ്ങളിലെയും ചര്‍ച്ചാവിഷയമാണ് പുതിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റയും തമ്മിലുള്ള പ്രായ വ്യത്യാസമാണ്. ഇമ്മാനുവൽ മാക്രോണിനെക്കാളും 24 വയസ് കൂടുതലാണ് ഭാര്യ ബ്രിജിറ്റയ്ക്ക്. പ്രസിഡന്‍റിന്‍റെ അധ്യാപികയായിരുന്നു ബ്രിജിറ്റ. 22 വർഷം നീണ്ട പ്രണയമാണ് ഇവരുടെത്.
 
നവമാധ്യമങ്ങള്‍ പല ഗോസിപ്പുകൾ പറഞ്ഞ് പരത്തുമ്പോള്‍ അതിന് മറുപടിയായി പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ പറഞ്ഞത്  "എന്നേക്കാൾ 24 വയസ് കുറഞ്ഞ സ്ത്രീയെയാണ് വിവാഹം കഴിച്ചിരുന്നതെങ്കിൽ
ആർക്കും ഇതൊരു വാർത്തയേ ആകുമായിരുന്നില്ല. ഇതേക്കുറിച്ചോർത്ത് തല പുണ്ണാക്കാൻ ഒരു നിമിഷം പോലും നിങ്ങൾ ചെലവഴിക്കുകമായിരുന്നില്ല“ എന്നാണ്.
 
ഇത്തരത്തില്‍ ഫ്രഞ്ച് വനിതകളും ഈ വിവാഹത്തെ സമൂഹത്തോടുള്ള ഒരു പ്രതികാരമായായി കാണിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. തങ്ങളേക്കാൾ പ്രായക്കുറവുള്ള ഇണയെ തേടി നടക്കുന്നതിനിടയിൽ ഇതൊരു പ്രതികാരമായി കണക്കാക്കേണ്ടതുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
 
അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന സമയത്താണ് ബ്രിജിറ്റ് തന്റെ വിദ്യാര്‍ത്ഥിയായ ഇമ്മാനുവൽ മാക്രോണുമായി പ്രണയത്തിലാകുന്നത്. 17 വയസ്സിൽ മാക്രോൺ അവരെ കല്യാണം കഴിക്കാൻ തീരുമാനിക്കുമ്പോൾ ബ്രിജിറ്റിന് 42 വയസ്സ്. 30 വയസ്സിൽ മാക്രോൺ അവരെ കല്യാണം കഴിക്കുമ്പോൾ ബ്രിജിറ്റിന് വയസ്സ് 55 ആയിരുന്നു. അപ്പോൾ ബ്രിജിറ്റിന്‍റെ മൂത്ത കുട്ടിക്ക് വയസ്സ് 32. ഇപ്പോൾ ബ്രിജിറ്റിന് 64 വയസ്. മാക്രോണിന് 39 വയസ്സുമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

സ്ത്രീ

news

വേദനയില്ലാതെ പ്രസവിക്കുന്ന‌ത് കുഞ്ഞിനെ ബാധിക്കുമോ?

സിസേറിയനും മരുന്നും ഉപയോഗിച്ച് പ്രസവിക്കുന്നവർ ഉണ്ട്. എന്നാൽ, മരുന്നും സിസേറിയനും ...

news

ടെന്നിസ് സൂപ്പര്‍താരം സെറീന വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത് ഗര്‍ഭിണിയായിരിക്കെ

താന്‍ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും ഈ വര്‍ഷം ഇനി ഒരു ഒരു ടൂര്‍ണമെന്റിലും മത്സരിക്കില്ലെന്നും ...

news

മുപ്പത് കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞെന്നാ‍ണോ ധാരണ ? എന്നാല്‍ ആ പേടി ഇനി വേണ്ട !

സ്ത്രീകള്‍ വീണ്ടും വീണ്ടും അവരുടെ കഠിന പ്രവര്‍ത്തികളിലൂടെയും ജോലികളിലൂടെയും കഴിവ് ...

news

അമ്മിഞ്ഞപ്പാൽ അമൃതാണ്, മുലയൂട്ടുമ്പോൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ‌യെന്ന് അറിയാമോ?

അമ്മിഞ്ഞപ്പാലിൻ തേൻതുള്ളിപോലെ മുന്നിൽ കാണും ദേവതപോലെ.. ആരാണെന്ന് ചോദിച്ചാൽ ഒരുത്തരമേ ...