Widgets Magazine
Widgets Magazine

ഇതു സമ്മതിച്ചേ പറ്റൂ... ഇക്കാര്യത്തില്‍ സ്ത്രീകള്‍ തന്നെയാണ് മുന്നില്‍ ‍!

വ്യാഴം, 6 ജൂലൈ 2017 (15:36 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ഈ കാലഘട്ടത്തില്‍ സ്‌ത്രീകള്‍ പല രംഗങ്ങളിലും ശക്തിയാര്‍ജ്ജിച്ചുവരുന്നുണ്ട്. എങ്കിലും ഇപ്പോഴും പുരുഷാധിപത്യ ലോകമാണ് ഇതെന്നാണ് പലരും പറയാറുള്ളത്. എന്നാല്‍ എന്തുതന്നെ പറഞ്ഞാലും പുരുഷന്മാരേക്കാള്‍ കഴിവുള്ളവര്‍ സ്‌ത്രീകളാണെന്ന് പറഞ്ഞാലോ ? പലര്‍ക്കുമിത് സമ്മതിച്ചുതരാന്‍ മടിയായിരിക്കുമെന്നതാണ് വസ്തുത. എന്നാല്‍ ഇക്കാര്യം പറയുന്നത്, ശാസ്‌ത്രമാണെങ്കിലോ? അതെ, പല ശാസ്‌ത്രീയമായ തെളിവുകളും നിരത്തിയാണ് പുരുഷന്മാരേക്കാള്‍ കഴിവുള്ളവര്‍ സ്‌ത്രീകളാണെന്ന് ഗവേഷകര്‍ സമര്‍ത്ഥിക്കുന്നത്. 
 
സമയത്തിനു മുമ്പേ സഞ്ചരിക്കുന്നവരാണ് സ്ത്രീകള്‍ എന്നു പറയുന്നതാകും ശരി. എന്നാൽ, പലപ്പോഴും സമയം ഇവരുടെ നിയന്ത്രണത്തിലും നിൽക്കില്ല. പ്രത്യേകിച്ചും ജോലിയുള്ള വീട്ടമ്മമാർക്ക്. ഒരേസമയം, കുടുംബവും ജോലിയും നോക്കണം. വീ‌ട്ടുകാര്യങ്ങൾ മാത്രം നോക്കിനടത്തിയിരുന്നവർ എന്നതിൽ നിന്നും വീട്ടമ്മമാർ ഇപ്പോൾ ഏറെ ദൂരം യാത്ര ചെയ്തിരിക്കുന്നു. സമൂഹത്തിൽ നില നിൽക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീക‌ൾക്കും അവകാശപ്പെട്ടതാണ്. ആ അവകാശമാകാം അവരെ ജോലിക്ക് പോകാൻ പ്രേ‌രിപ്പിക്കുന്നത്. എന്നാൽ, ജോലിക്ക് പോയാലും വീട്ടുകാര്യങ്ങൾ കൂ‌ടി നോക്കേണ്ടത് സ്ത്രീകൾ ആണെന്നാണ് പൊതുവെയുള്ള സംസാരം. 
 
ഒരേസമയം പാചകം ചെയ്യുകയും ഫോണില്‍ സംസാരിക്കുകയും കൂട്ടികളുടെ കരച്ചിലടക്കുകയും ചെയ്യുന്ന ഏതെങ്കിലും പുരുഷന്‍മാരെ കാണാന്‍ സാധിക്കുമോ ? ഒരേസമയം പല കാര്യങ്ങള്‍ ഭംഗിയായി ചെയ്യാനുള്ള ശേഷിയും സ്‌ത്രീകള്‍ക്കാണ് കൂടുതലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് നേതൃമികവിലും സ്‌ത്രീകളാണ് മുന്നിലെന്ന് ശാസ്‌ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പത്തുമാസത്തോളം ഗര്‍ഭത്തില്‍ കുഞ്ഞിനെയും പേറി, ഒടുവില്‍ കഠിനവേദനയോടെ പ്രസവിക്കുന്നവളാണ് സ്ത്രീ‍. ഇത്രയും വേദന സാധാരണഗതിയില്‍ ഒരു പുരുഷനും സഹിക്കേണ്ടി വരുകയില്ലെന്നും ശാസ്ത്രം പറയുന്നു. 
 
വീട്ടിലായാലും ഓഫീസിലായാലും സ്‌ത്രീകള്‍ ഇടപെടുന്ന ഇടം നല്ല വൃത്തിയും അടുക്കുംചിട്ടയും ഉള്ളതായിരിക്കും. എന്നാല്‍ പുരുഷന്‍മാരുടെ സ്ഥലങ്ങളാകട്ടെ കൂടുതലും അലങ്കോലമായിരിക്കുന്ന രീതിയിലാണ് കാണാറുള്ളത്. സ്‌ത്രീ ഡ്രൈവര്‍മാരെ അപേക്ഷിച്ച്, 77 ശതമാനവും പുരുഷന്‍മാര്‍ക്കാണ് അപകടം സംഭവിക്കാറുള്ളതെന്നും ശ്രദ്ധാപൂര്‍വ്വമുള്ള മികച്ച ഡ്രൈവിങില്‍പോലും സ്‌ത്രീകളാണ് മിടുക്കരെന്നുമാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ഇതെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം... ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ !

മാതൃത്വമാണ് വിവാഹിതയായ സ്ത്രീയുടെ ജീവിതത്തിലെ ധന്യത എന്നു പറയുന്നത്. മകള്‍ അമ്മയാകാന്‍ ...

news

ഒന്നും വേണമെന്നു വിചാരിച്ചല്ല, എങ്കിലും ആ നേരം അവളങ്ങനെയായിരിക്കും !

ആ ദിവസങ്ങളില്‍ അവള്‍ അങ്ങനെയാണ്. കളിയുമില്ല ചിരിയുമില്ല പിന്നെ അനിയന്ത്രിതമായ ദ്വേഷ്യവും. ...

news

സ്ത്രീകള്‍ ഒന്ന് ശ്രദ്ധിച്ചോളൂ... ആര്‍ത്തവകാലത്തെ നിശബ്‌ദ കൊലവിളി ഇനി വേണ്ട !

ആര്‍ത്തവ കാലത്തെ കുറിച്ച് ഓര്‍ക്കാന്‍ ചിലര്‍ക്ക് വളരെ പേടിയാണ്. ഇതിന് പ്രധാന കാരണം ആ ...

news

കല്യാണമാര്‍ക്കറ്റില്‍ ‘അവള്‍’ക്ക് മാത്രമാണ് ഡിമാന്റ് ? എന്തായിരിക്കും അതിനു കാരണം !

കറുപ്പിന് ഏഴഴക് എന്നത് കവിവാക്യം. അല്ലെങ്കില്‍ ഒരു ചൊല്ല്. പക്ഷേ കറുമ്പിപ്പെണ്ണിന് ...

Widgets Magazine Widgets Magazine Widgets Magazine