ഗേളി ഇമ്മാനുവല്‍|
Last Modified ശനി, 9 മെയ് 2020 (13:52 IST)
മെയ് ഒമ്പത് ദേശാടനപ്പക്ഷി ദിനമാണ്. ആകാശ പാതയിലൂടെ രാജ്യങ്ങളുടെ അതിരുകൾക്കപ്പുറത്തേക്കുള്ള സഞ്ചാരികളാണ് ഓരോ ദേശാടനപക്ഷിയും. ദേശാടന പക്ഷികളുടേയും അവയുടെ ആവാസ വ്യവസ്ഥയുടെയും സംരക്ഷണദിനമാണിത്.
'പക്ഷികൾ നമ്മുടെ ലോകത്തെ ബന്ധിപ്പിക്കുന്നു' എന്നതാണ് ഈ ദിനത്തിലെ സന്ദേശം. രാജ്യ അതിരുകൾ താണ്ടി കൊച്ചു കേരളത്തിലേക്കും വിരുന്നെത്താറുണ്ട് ദേശാടനപക്ഷികള്‍. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലായി കേരളത്തിൻറെ വിവിധഭാഗങ്ങളിലെ മരച്ചില്ലകളും കുന്നിൻചരിവുകളും കായലോരങ്ങളും ഈ അതിഥികൾ അവരുടെ സ്വന്തമാക്കി മാറ്റും. ഋതുക്കൾക്കൊപ്പം സഞ്ചരിക്കുന്നവരാണ് ഇവർ.
ഇര തേടി ചെറിയ യാത്രകൾ മുതൽ മലയും കടലും താണ്ടി മറ്റൊരു വൻ കരയിലേക്ക് വരെ യാത്രചെയ്യുന്ന പക്ഷികളുണ്ട് ഇവരുടെ കൂട്ടത്തിൽ. ലോകത്തെ കൂട്ടിയിണക്കുന്ന സഞ്ചാരികളാണ് ഇവരിൽ ഓരോരുത്തരും.