ശിവസുതനും ഓങ്കാര അധിപതിയും ബുദ്ധിയുടെയും ശക്തിയുടെയും ദേവനുമായ ഗണപതിക്ക് എങ്ങനെയാണ് ആനയുടെ തല വന്നത് ?
രാമചരിതം പോലുള്ള പഴയ മലയാള ഗ്രന്ഥങ്ങളില്‍ ഒരിക്കല്‍ ശിവനും പാര്‍വ്വതിയും കൊമ്പനാനയും പിടിയാനയുമായി കാട്ടില്‍ രതിക്രീഡ നടത്തിയപ്പോള്‍ പിറന്ന കുഞ്ഞാണ് ഗണപതി എന്ന് പറയുന്നുണ്ട് (കാനനങ്ങളിലരന്‍ ..... എന്നു തുടങ്ങുന്ന പദ്യം).
എന്നാല്‍ പുരാണങ്ങളില്‍ പറയുന്നത് പ്രസിദ്ധമായ മറ്റൊരു കഥയാണ്. കൈലാസത്തില്‍ നിന്ന് ശിവന്‍ യുദ്ധാവശ്യങ്ങള്‍ക്കായി വിട്ടുനിന്ന സമയം. പാര്‍വ്വതി കുളിക്കാന്‍ പോകുന്ന സമയത്ത് അവിടേക്ക് ആരും കടന്നു വരാതിരിക്കാന്‍ കാവല്‍ നില്‍ക്കാന്‍ ആളില്ലാതായി.
പാര്‍വ്വതി ദേഹത്തു പുരട്ടാനുള്ള ചന്ദന ചൂര്‍ണ്ണമെടുത്ത് വെള്ളത്തില്‍ കുഴച്ച് ഒരു ഉണ്ണിയെ ഉണ്ടാക്കി. അതിന് ജീവന്‍ പകര്‍ന്നു. സ്വന്തം പുത്രനായി കരുതി കൈലാസത്തിന് കാവല്‍ നില്‍ക്കാന്‍ കല്‍പ്പിച്ചു.
ഈ സമയം പരമശിവന്‍ കൈലാസത്തില്‍ തിരിച്ചെത്തുന്നു. ശിവനെ പരിചയമില്ലാത്ത ഗണപതി അകത്ത് കടക്കരുതെന്ന് കല്‍പ്പിച്ചു. കൈലാസത്തില്‍ മുമ്പൊരിക്കലും ഇങ്ങനെയൊരു ഉണ്ണിയെ കണ്ടിട്ടില്ലാത്ത പരമശിവന്‍ തന്നെ തടയാന്‍ ധൈര്യം കാണിച്ച കുഞ്ഞിന്‍റെ തലവെട്ടിമാറ്റി. ഇത് കണ്ട് പാര്‍വ്വതി അവിടെയെത്തുന്നു. കുഞ്ഞിനെ വധിച്ച കാര്യം അറിഞ്ഞ് കോപാകുലയാവുന്നു. കാളീസ്വരൂപം ധരിച്ച് മൂന്ന് ലോകങ്ങളും ഭസ്മമാക്കാന്‍ ഒരുങ്ങുന്നു.