ഇന്ന് വിനായക ചതുര്‍ഥി. ഗണപതി ഭഗവാന്‍റെ ജന്‍മദിനം. ക്ഷിപ്ര പ്രസാദിയായ ഗണപതി ഇന്ന് ഭൂലോകത്തെ ഭക്തരുടെ ഇടയില്‍ എത്തുമെന്നാണ് ഹൈന്ദവ വിശ്വാസം. ഈ ദിനം ഇന്ത്യയൊട്ടാകെ ആഘോഷത്തിന്‍റെ നിറം ചാര്‍ത്തുന്നു.
പത്ത് ദിവസമാണ് ഗണേശോത്സവം കൊണ്ടാടുന്നത്. ഈ ദിനങ്ങളില്‍ പൂജ ചെയ്യാനായി ഗണേശ വിഗ്രഹങ്ങള്‍ പ്രത്യേകം തയ്യാറാക്കുന്നു. ഉത്സവ ദിനങ്ങളില്‍ ഗണപതിക്ക് മോദകം (ലഡു) പൂജാ ദ്രവ്യമായി സമര്‍പ്പിക്കുന്നത് അതി വിശിഷ്ടമായി കരുതുന്നു.