ഒരു 'യെസ്' പറയാൻ എന്താ ഇത്ര താമസം? ഇന്നല്ലെങ്കിൽ പിന്നെന്നാണ്?

പ്രണയത്തിന്‍റെ കയ്യൊപ്പ് സ്വന്തം ജീവിതം കൊണ്ട് എഴുതി ചേര്‍ത്ത വാലൈന്‍റൈന്‍.

റെയ്‌നാ തോമസ്| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (11:16 IST)
ഇന്ന് ഫെബ്രുവരി 14- വാലൻറ്റൈൻസ് ദിനം. പ്രണയിക്കുന്നവരുടെ ദിനം. സത്യത്തിൽ പ്രണയിക്കുന്നവർക്ക് ഒരു ദിവസത്തിന്റെ ആവശ്യം ഉണ്ടോ ആലോഷിക്കാൻ?. ഇല്ല എന്ന് വേണം പറയാൻ. എന്നും അവർക്ക് പ്രണയമാണ്.

ആര്‍ദ്രത തുളുമ്പുന്ന ഒരു വാക്ക് അല്ലെങ്കില്‍ വാചകം അതുമല്ലെങ്കില്‍ ഹൃദയത്തില്‍ സൂക്ഷിക്കാനായി ഒരു ഉപഹാരം പ്രണയിക്കുന്നയാള്‍ക്ക് കൈമാറാനായി കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും വാലന്‍റൈന്‍ പാതിരിയെ ഓര്‍മ്മിക്കും. പ്രണയത്തിന്‍റെ കയ്യൊപ്പ് സ്വന്തം ജീവിതം കൊണ്ട് എഴുതി ചേര്‍ത്ത വാലൈന്‍റൈന്‍.

പ്രണയാനുഭവങ്ങള്‍ സഫലമായതല്ലെങ്കിലും തീവ്രമായി സ്വീകരിക്കപ്പെട്ടതിന്‍റെ കഥകള്‍ എന്നും കോരിത്തരിപ്പിക്കുന്നവയാണ്. വാലന്റൈന്‍ എന്ന പ്രണയപുരോഹിതന്‍റെ ഉദാത്ത സ്നേഹത്തിന്‍റെ ഓര്‍മ്മ ദിനമാണ് വാലന്റൈന്‍ ദിനം. എ ഡി 269 ഫെബ്രുവരി 14 ന് ആയിരുന്നു വാലന്‍റൈനെ റോമന്‍ ഭരണകൂടം വധിച്ചത്.

റോമന്‍ രാജാവ് ക്ളോഡിയസിന്‍റെ ഭരണകാലത്താണ് വാലന്‍റൈന്‍ പ്രണയത്തിനു വേണ്ടി ജീവന്‍ നല്‍കിയത്. അക്കാലത്ത് റോമന്‍ ഭരണകൂടം വിവാഹത്തെ എതിര്‍ത്തിരുന്നു. വിവാഹിതരാവാത്ത പുരുഷന്മാരെ സൈനികസേവനത്തിന് ഉപയോഗിക്കുകയായിരുന്നു രാജതന്ത്രം.

വിവാഹത്തിന് അനുകൂലമായി വാദിച്ചിരുന്ന വാലന്‍റൈന്‍, രാജാവിന്‍റെ അപ്രീതിക്ക് പാത്രമാവാനും തുറുങ്കിലാവാനും അധികസമയം വേണ്ടിവന്നില്ല. തുറുങ്കിലായിരുന്നിട്ടുകൂടി വാലന്‍റൈനിന്‍റെ കാമുകഹൃദയം അടങ്ങിയിരുന്നില്ല. അതിന്‍റെ തുടിപ്പുകള്‍ക്ക് മറുപടി ലഭിച്ചതോ ജയില്‍ അധികാരിയുടെ മകളില്‍ നിന്നും!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :