വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 20 ഏപ്രില്‍ 2020 (09:41 IST)
സംസ്ഥാനത്ത് ഇന്നു മുതൽ
ലോക്ഡൗൺ ഇളവുകൾ നിലവിൽവരുന്ന സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. റെഡ് സോൺ അല്ലാത്തെ ജില്ലകളിൽ ഇന്നുമുതൽ ബാങ്കുകൾ വൈകുന്നേരം വരെ തുറന്നു പ്രവാർത്തിയ്ക്കും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിയ്ക്കും പുതിയ സാമയക്രമം. ഇന്നുമുതൽ പുതിയ സമയക്രമത്തിൽ ബാങ്കുകൾ പ്രവർത്തിയ്ക്കും.
അതേസമയം റെഡ് സോണിൽ ഉൾപ്പെട്ട കാസർഗോഡ്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ. ബങ്കുകളുടെ സമയക്രമം പഴയതുപോലെ തുടരും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമായിരിയ്ക്കും ബാങ്കുകൾ തുറന്നുപ്രവർത്തിയ്കുക. റെഡ് സോണിൽ ഉൾപ്പെട്ട ജില്ലകളിൽ മെയ് മൂന്ന് വരെ ഈ സമയക്രമത്തിൽ തന്നെയാവും ബാങ്കുക:ൾ പ്രവർത്തിയ്ക്കുക.