പാചകവാതക വില വീണ്ടും വർധിപ്പിച്ചു, ഈ മാസം ഇത് രണ്ടാംതവണ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (09:26 IST)
ഡല്‍ഹി: പാചക വാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ച് എണ്ണ കമ്പനികൾ. 14.2 കിലോഗ്രാം തൂക്കം വരുന്ന ഗാർഹിക പാചക വാതകത്തിന് സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിയ്ക്കുന്നത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 769 രൂപ ആയി ഉയർന്നു എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ അർധരാത്രി 12 മണി മുതല്‍ വില വർധനവ് നിലവില്‍വന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് പാചക വാതക വില വർധിപ്പിയ്ക്കുന്നത്. ഫെബ്രുവരി 4ന് മെട്രോ നഗരങ്ങളിൽ സബ്സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില 25 രൂപ വർധിപ്പിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :