ഗാർഹിക സിലിണ്ടറുകൾക്ക് വീണ്ടും 50 രൂപ കൂട്ടി, രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 100 രൂപ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2020 (09:11 IST)
ഡൽഹി: പാചകവാതക വില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഗാർഹിക സിലിണ്ടറുകളുടെ വില 701 രൂപയായി. പുതുക്കിയ വില ഇന്നുമുതൽ നിലവിൽ വന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 27 രൂപ വർധിപ്പിച്ചതോടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 1,319 ആയി ഉയർന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് പാചക വതകത്തിന്റെ വില വർധിപ്പിയ്ക്കുന്നത്. ഡിസംബർ രണ്ടിന് എണ്ണകമ്പനികൾ പാചകവാതക വില വർധിപ്പിച്ചിരുന്നു. രണ്ടുതവണയായി 100 രൂപയാണ് പാചകവാതകത്തിന് വർധിപ്പിച്ചത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :