പവന് 32,000 രൂപ, സ്വർണവില സർവകാല റെക്കോർഡിൽ

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 25 ഫെബ്രുവരി 2020 (14:44 IST)
എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തി സ്വർണം. പവന് 32,000 രൂപയിലെത്തിയാണ് സ്വർണ വില പുതിയ റെക്കോർഡ് കുറിച്ചത്. ഇന്ന് മാത്രം രണ്ട് തവണയായി 520 രൂപയാണ് സ്വർണ വിലയിൽ വർധനവുണ്ടായത്.ഇതോടെ ഒരു ഗ്രാമിന് 4000 രൂപയായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.

ഈ മാസം തുടക്കത്തിൽ 30.400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് തുടർച്ചയായി വിലയിൽ വർധനവ് രേഖപ്പെടുത്തുകയായിരുന്നു. 2080 രൂപയാണ് ഈ മാസം മാത്രം സ്വർണവിലുണ്ടായ വർധനവ്. കൊറോണ വൈറസ് ചൈനീസ് സാമ്പതിക വ്യ്വസ്ഥയെ ബധിച്ചും. ആഗോള സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുന്ന തളർച്ചയുമാണ് വർധിയ്ക്കുന്നതിന് കാർണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തെ കണക്കാകുന്നതും വില
ഉയരാൻ കാരണമാകുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :