ഇന്ധനവില വർധന ആറാംദിനം, പെട്രോൾ വില കുതിയ്ക്കുന്നു

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 13 ഫെബ്രുവരി 2021 (07:19 IST)
തുടർച്ചയായ ആറാം ദിവസവും മുടക്കമില്ലാതെ വർധിപ്പിച്ച് ഇന്ധന വില. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ ആറുദിവത്തിനിടെ പെട്രോളിന് ഒരു രൂപ 49 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് വർധിച്ചത്. ഇതോതൊടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പെട്രോൾ വില 90 രൂപ കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 90 രൂപ 02 പൈസയാണ്. 84 രൂപയ്ക്ക് മുകളിലാണ് തിരുവനതപുരത്ത് ഡീസൽ വില. ഇടുക്കി ജില്ലയിലെ ചിലയിടങ്ങിൽ പെട്രോളിന് 90 രൂപ 18 പൈസ നൽകണം. കൊച്ചി നഗരത്തിൽ പെട്രോളിന്റെ വില 88 രൂപ,60 പൈസയായി ഉയർന്നു. ഡീസലിന് 83 രൂപ 40 പൈസയാണ് വില. പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യഗത വർധിയ്ക്കുന്നതിനാൽ ആഗോള വിപണിയിലുണ്ടാകുന്ന വില വർധനവാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :