അഭിറാം മനോഹർ|
Last Modified തിങ്കള്‍, 1 ഫെബ്രുവരി 2021 (14:29 IST)
തദ്ദേശീയമായി നിർമിക്കുന്ന ഉത്‌പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതോടെ മൊബൈൽ ഫോണിന്റെ ഘടക ഉൽപ്പന്നങ്ങൾക്ക് നൽകുന്ന ഇളവുകൾ അവസാനിക്കും.
മൊബൈൽ ഫോൺ നിരക്ക് ഇതിനാൽ ഉയരും. സോളാർ ഇൻവർട്ടർ,വിളക്ക് എന്നിവയുടെ വില ഉയരും. പരുത്തി,പട്ട്,പട്ടുനൂൽ,ലെതർ,മുത്ത് ഈതൈൽ ആൽക്കഹോൾ എന്നിവയുടെ കസ്റ്റംസ് തീരുവ വർധിപ്പിക്കാനും ബജറ്റിൽ നിർദേശമുണ്ട്.
അതേസമയം ചെമ്പ്,നൈലോൺ ഉൽപന്നങ്ങളുടെ നികുതി കുറച്ചു. സ്വർണം,വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചു. ഇതോടെ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് കുറയും.