Budget 2021: പ്രവാസികൾ ഇനി ഇരട്ടി നികുതി നൽകേണ്ട: ഓഡിറ്റ് പരിധിയിലും മാറ്റം

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 1 ഫെബ്രുവരി 2021 (15:39 IST)
ബജറ്റ് പ്രഖ്യാപനത്തിൽ പ്രാവാസികൾക്ക് ആശ്വാസം. പ്രവാസികൾ ഇനി ഇരട്ട നികുതി നൽക്കേണ്ടി വരില്ല എന്ന് നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. പ്രവാസികളൂടെ നികുതി ഓഡിറ്റ് പരിധി അഞ്ച് കോടിയിൽനിന്നും 10 കോടിയാക്കി വർധിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇപ്രാവശ്യത്തെ ബജറ്റിൽ നികുതി നിരക്കുകളീലോ നികുതി സ്ലാബുകളിലോ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. പെൻഷൻ, പശിശ വരുമാനങ്ങൾ മാത്രമുള്ള 75 വയസിന് മുകളിൽ പ്രായമുള്ളവർ ആദായ നികുതി ഫയൽ ചെയ്യേണ്ടതില്ല എന്നതാണ് നികുതി സംബന്ധിച്ച പ്രധാന പ്രഖ്യാപനം. നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കും എന്നും, നികുതി സമർപ്പിയ്ക്കലുമായി ബന്ധപ്പെട്ട പരാതി പരിഹാരങ്ങൾക്ക് പ്രത്യേക പാനൽ രൂപീകരിയ്ക്കും എന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :