വനിതകളുടെ ചാനല്‍ ‘സഖി ടി വി’ വരുന്നു!

തിരുവനന്തപുരം| WEBDUNIA|
PRO
രാജ്യത്തെ പ്രഥമ മലയാള വനിതാ ചാനല്‍ എന്ന നിലയില്‍ ആരംഭിക്കുന്ന സഖി ടെലിവിഷന്റെ ന്യൂസ്‌ കവറേജിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നടന്നു.

സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ്‌ മന്ത്രി ഡോ. എം കെ മുനീര്‍ ആണ്‌ ഇത്‌ നിവ്വഹിച്ചത്‌.

ചടങ്ങില്‍ സംസ്ഥാന പി ആര്‍ ഡി ഡയറക്ടര്‍ എ ഫിറോസ്‌, ബീനാപോള്‍, സുലോചനാ റാംമോഹന്‍ എന്നിവര്‍ക്കൊപ്പം സഖി ടെലിവിഷന്‍ ഡയറക്ടര്‍മാരായ ബാബുരാജ്‌, ഹരിപ്രസാദ്‌, മഞ്ജു സുഗതന്‍, മോഹന്‍ കുമാര്‍, മറ്റ്‌ ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.

ഈ വര്‍ഷം ഏപ്രിലോടെ ചാനല്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനം ആരംഭിക്കും എന്നാണ്‌ അറിയുന്നത്‌. തിരുവനന്തപുരത്തെ കരമനയിലുള്ള നെടുങ്കാട്ടാണ്‌ ചാനലിന്റെ ഓഫീസും മറ്റും പ്രവര്‍ത്തിക്കുന്നത്‌.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്‍റെ മുന്‍ ഡയറക്ടറായ നീന പിള്ളയാണ് സഖി ടി വിയുടെ ചെയര്‍പേഴ്സണ്‍. പ്രശസ്ത ചലച്ചിത്ര സംവിധായകനായ സിദ്ദിക്കാണ് ക്രിയേറ്റീവ് ഹെഡ്. പ്രമുഖ നടി ശാരദയും സഖി ടിവിയുടെ നേതൃനിരയിലുണ്ട്. ഇന്ത്യയിലെ സ്ത്രീകളുടെ ഉന്നമനം ലക്‍ഷ്യമിട്ട് ആരംഭിക്കുന്ന ഈ ചാനലിന് വലിയ സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :