ആമിര്‍ ഖാന്റെ സത്യമേവ ജയതേയ്ക്ക് കര്‍ണ്ണാടകയില്‍ വിലക്ക്!

WEBDUNIA|
PRO
PRO
ബോളിവുഡ് പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്റെ ടിവി ഷോ കര്‍ണ്ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ല. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പ്രോഗ്രാമിനാണ് കര്‍ണ്ണാടകയില്‍ വിലക്ക്.

ഡബ്ബ് ചെയ്ത പരമ്പരകളോ സിനിമകളോ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ആമിര്‍ ഖാന്റെ ടി വി ഷോക്ക് അനുമതി നിഷേധിച്ചത്. മറ്റ് ഭാഷകളിലുള്ള പരമ്പരകളുടേയും സിനിമകളുടെയും കര്‍ണ്ണാടക റീമേക്ക് മാത്രമേ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ കര്‍ണ്ണാടക സിനിമാ പ്രവര്‍ത്തകര്‍ അനുവദിക്കുകയുള്ളൂവെന്ന് തീരുമാനമെടുത്തിരുന്നു. ഡബ്ബ് ചെയ്ത പരമ്പരകള്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നാണ് തീരുമാനം.

നാളെ മുതലാണ് ആമിര്‍ ഖാന്റെ ടിവി ഷോ സം‌പ്രേക്ഷണം തുടങ്ങുക. മലയാളം ഉള്‍പ്പടെയുള്ള ഭാഷകളിലേക്ക് ഈ ഹിന്ദി ടി വി ഷോ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :