അന്‍‌വറും ട്രാഫിക്കും പത്മശ്രീ പെരുമ്പാവൂര്‍ ജയറാമും!

WEBDUNIA|
PRO
ഇത്തവണത്തെ ഓണം ചാനലുകള്‍ അടിച്ചുപൊളിക്കാനൊരുങ്ങുകയാണ്. ഏഷ്യാനെറ്റാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഏഷ്യാനെറ്റിന്‍റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ തന്നെ ഓണക്കാലവും എത്തിയതോടെ പ്രേക്ഷകര്‍ക്കായി ഗംഭീര വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ് കുടുംബം.

ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിലായാണ് ഏഷ്യാനെറ്റിന്‍റെ പ്രധാനപ്പെട്ട ഓണപ്പരിപാടികള്‍. 11 സൂപ്പര്‍ഹിറ്റ് സിനിമകളാണ് ഏഷ്യാനെറ്റിന്‍റെ ഓണക്കാഴ്ചയിലെ പ്രധാന ആകര്‍ഷണം.

ഉത്രാടം (8.9.2011) വ്യാഴം

കുടുംബശ്രീ ട്രാവല്‍‌സ്, ട്രാഫിക്, ഫോര്‍ ഫ്രണ്ട്സ് എന്നീ ഹിറ്റ് ചിത്രങ്ങളാണ് ഉത്രാട ദിനത്തില്‍ ഏഷ്യാനെറ്റ് സം‌പ്രേക്ഷണം ചെയ്യുന്നത്. ദേ മാവേലി കൊമ്പത്ത് എന്ന ടെലി സിനിമ, ഗായിക സുജാതയും കുടുംബവുമായുള്ള അഭിമുഖം, പച്ചടി കിച്ചടി അവിയലുതോരന്‍ എന്ന ഗെയിം ഷോ എന്നിവയും ഉത്രാട ദിനത്തില്‍ കാണാം.

തിരുവോണം (9.9.2011) വെള്ളി

പയ്യന്‍സ്, കാര്യസ്ഥന്‍, ബെസ്റ്റ് ആക്ടര്‍ എന്നീ സിനിമകളാണ് തിരുവോണ ദിനത്തില്‍ ഏഷ്യാനെറ്റ് സം‌പ്രേക്ഷണം ചെയ്യുന്നത്. നടന്‍ ജയറാമുമായുള്ള അഭിമുഖം ‘പദ്മശ്രീ പെരുമ്പാവൂര്‍ ജയറാം’ ഏഷ്യാനെറ്റിന്‍റെ പ്രത്യേക ഓണക്കാഴ്ചയാണ്. ഉപ്പും കുരുമുളകും പിന്നെ ബാബുരാജും, ഓണം സ്പെഷ്യല്‍ സിനിമാല, കലാഭവന്‍ വേഴ്സസ് ഹരിശ്രീ, ദേശീയ അവാര്‍ഡ് ജേതാവ് സലിം‌കുമാറുമായി അഭിമുഖം എന്നിവയുമുണ്ടാകും.

അവിട്ടം (10.9.2011) ശനി

അന്‍‌വര്‍, ഗുലുമാല്‍, പാപ്പി അപ്പച്ചാ എന്നിവയാണ് അവിട്ടം ദിനത്തില്‍ ഏഷ്യാനെറ്റ് സം‌പ്രേക്ഷണം ചെയ്യുന്ന സിനിമകള്‍. മനോജ് കെ ജയനും കുടുംബവുമായി അഭിമുഖം ‘മനോജിന്‍റെ സ്വന്തം ആശ’, തമിഴ് നടന്‍ ധനുഷ്, കാവ്യാ മാധവന്‍ എന്നിവരുമായുള്ള അഭിമുഖം എന്നിവയും ഏഷ്യാനെറ്റില്‍ കാണാം.

ചതയം (11.9.2011) ഞായര്‍

ലക്കി ജോക്കേഴ്സ്, യുഗപുരുഷന്‍ എന്നിവയാണ് ചതയം ദിനത്തിലെ സിനിമകള്‍. പൃഥ്വിരാജ്, അഖില, കുഞ്ചാക്കോ ബോബന്‍, മാധവന്‍ എന്നിവരുമായുള്ള അഭിമുഖങ്ങളും ചതയദിനത്തില്‍ ഏഷ്യാനെറ്റില്‍ കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :