കെ ആര് അനൂപ്|
Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (15:50 IST)
നടന് വിഷ്ണു വി.നായര്‍ വിവാഹിതനായി.കാവ്യ ജി.നായര്‍ ആണ് വധു. കോവിഡ് സാഹചര്യത്തില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.ലളിതമായായിട്ട് ചങ്ങനാശേരിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
ആനന്ദഭൈരവി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് വിഷ്ണു
സിനിമ ലോകത്ത് എത്തുന്നത്. സഹയാത്രിക എന്ന സീരിയലിലൂടെ ആയിരുന്നു കരിയര്‍ തുടങ്ങിയത്.ഭാഗ്യജാതകം എന്ന സീരിയല്‍ നടന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു.