ഉപ്പും മുളകും പുതിയ വഴിത്തിരിവില്‍... മുടിയന്‍റെ പ്രണയരഹസ്യം ഇതാ !

മുടിയന്‍, ഉപ്പും മുളകും, ഫ്ലവേഴ്സ് ചാനല്‍, ബാലു, നീലു, Mudiyan, Uppum Mulakum, Flowers, Balu, Neelu
Last Modified ബുധന്‍, 17 ഏപ്രില്‍ 2019 (19:07 IST)
ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പര ഒരു വലിയ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്രയും ജനപ്രിയമായ ഒരു പരമ്പര ഇല്ലെന്നുതന്നെ വേണം പറയാന്‍. ദിവസം ചെല്ലുന്തോറും അതിന്‍റെ പ്രീതി വര്‍ദ്ധിച്ചുവരികയാണ്.

ഇടക്കാലത്തുണ്ടായ ചില വിവാദങ്ങള്‍ക്ക് ശേഷം ഉപ്പും മുളകും റേറ്റിംഗില്‍ കുതിച്ചുകയറ്റമാണ് നടത്തിയത്. പ്രായഭേദമന്യേ മലയാളികള്‍ മിക്കവരും ഫ്ലവേഴ്സ് ചാനലില്‍ ഈ പരമ്പരയുടെ പ്രേക്ഷകരാണ്. ബാലുവിന്‍റെ കുടുംബത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ഒട്ടും അസ്വാഭാവികതയില്ലാതെ അവതരിപ്പിക്കുന്നതാണ് പരമ്പരയുടെ ഹൈലൈറ്റ്.

മുടിയന് യഥാര്‍ത്ഥത്തില്‍ പ്രണയമുണ്ടോ എന്നതായിരുന്നു കഴിഞ്ഞ ദിവസം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചയായത്. മുടിയന്‍റെ ചുറ്റിക്കളികളും ഭാവപ്രകടനങ്ങളും ആദ്യം പ്രേക്ഷകരെ അങ്ങനെ ഒരു സംശയത്തിലേക്ക് കൊണ്ടെത്തിച്ചു. എന്നാല്‍ മീനാക്ഷി എന്ന പെണ്‍കുട്ടി മുടിയന്‍റെ കൂട്ടുകാരി മാത്രമാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്.

മാത്രമല്ല, മുടിയന് ജോലികിട്ടിയതും വലിയ സന്തോഷമാണ് ബാലു - നീലു കുടുംബത്തിന് സമ്മാനിച്ചിരിക്കുന്നത്. ജോലിയില്ലാത്തതിന്‍റെ പേരിലുള്ള കളിയാക്കലുകളില്‍ നിന്ന് മുടിയന് ശാപമോക്ഷം കിട്ടിയിരിക്കുന്നു. ഇത് കുടുംബം ആഘോഷമാക്കുകയും ചെയ്തു.

കൂട്ടുകാരിയായ മീനാക്ഷിയുടെ സഹായത്താലാണ് മികച്ച ശമ്പളമുള്ള ജോലി മുടിയനെ തേടിയെത്തിയത്. എന്തായാലും ഓരോ എപ്പിസോഡും ആവേശവും രസവും വിതറി മുന്നേറുകയാണ് ഉപ്പും മുളകും പരമ്പര.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :