വലിയ ഭരണം നടത്തുന്നു; ലക്ഷ്മിപ്രിയ ഓവറാണെന്ന് സുചിത്ര നായര്‍, നമ്മള്‍ എന്താ അടിമകളാണോയെന്നും ചോദ്യം; ബിഗ് ബോസ് ഹൗസില്‍ ഇനി എന്തും സംഭവിക്കാം !

രേണുക വേണു| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (12:54 IST)

ബിഗ് ബോസ് വീട്ടില്‍ തുടക്കം തന്നെ കാര്യങ്ങള്‍ അത്ര പന്തിയല്ല. ആദ്യ ദിവസങ്ങളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളും ചേരിതിരിഞ്ഞുള്ള പോരും ഉടലെടുത്തു കഴിഞ്ഞു. പരസ്പരം കുറ്റം പറയുന്ന പരിപാടിയും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഇതില്‍ തന്നെ ലക്ഷ്മിപ്രിയയുടെ അധികാരം പ്രയോഗിക്കല്‍ തനിക്ക് തീരെ പിടിക്കുന്നില്ലെന്ന് സുചിത്ര പറയുന്നു. ലക്ഷ്മിപ്രിയ ഓവറാണെന്നാണ് സുചിത്രയുടെ നിരീക്ഷണം.

റോണ്‍സണ്‍, സുചിത്ര, ധന്യ എന്നിവര്‍ ഒരിടത്ത് സംസാരിക്കുകയായിരുന്നു. അതിനിടയിലാണ് ലക്ഷ്മിപ്രിയയുടെ പേര് പരാമര്‍ശിക്കാതെ സുചിത്ര ഒളിയമ്പെയ്തത്. ഈ വീക്കിലെ ക്യാപ്റ്റന്‍ അല്ലാതെ മറ്റൊരു താരം ക്യാപ്റ്റനെ പോലെ എല്ലാവരേയും നിയന്ത്രിക്കാന്‍ നോക്കുന്നതായി തോന്നിയിട്ടുണ്ടോ എന്ന് സുചിത്ര റോണ്‍സണോടും ധന്യയോടും ചോദിക്കുന്നു. ലക്ഷ്മിപ്രിയയെ ആണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായ റോണ്‍സണും ധന്യയും സുചിത്രയുടെ വാദത്തെ ശരിവയ്ക്കുന്നുണ്ട്.

പ്രത്യേകിച്ച് ലീഡര്‍ഷിപ്പ് എടുക്കാന്‍ നോക്കുന്നതുപോലെ തോന്നുന്നു. എല്ലാ കാര്യങ്ങളും ആജ്ഞാപിക്കുകയാണ്. അടിച്ച് സ്ഥാപിച്ച് കാര്യങ്ങള്‍ ചെയ്യിപ്പിക്കാന്‍ നോക്കുന്നു. കുറച്ച് ഓവറാണ്. നമ്മളോട് വന്നിട്ട് അത് ചെയ്യ്, ഇത് ചെയ്യ് എന്നൊക്കെ പറയുന്നു. നമ്മള്‍ എന്താ അടിമകളാണോ എന്നാണ് സുചിത്ര ലക്ഷ്മിപ്രിയയെ കുറിച്ച് കുറ്റം പറയുന്നത്.

കാര്യങ്ങള്‍ ചെയ്യാന്‍ ആജ്ഞാപിക്കുമ്പോള്‍ അത് പറ്റില്ലെങ്കില്‍ പറ്റില്ലെന്ന് പറയണമെന്നും പ്രായത്തിന്റെ ബഹുമാനമൊന്നും കൊടുക്കേണ്ട ആവശ്യമില്ലെന്നുമാണ് റോണ്‍സണ്‍ തിരിച്ചുപറയുന്നത്. ധന്യയുടേയും നിലപാട് അത് തന്നെ.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :