രേണുക വേണു|
Last Modified വെള്ളി, 4 ജൂണ്‍ 2021 (13:51 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടത്തിയ കേസിലാണ് അറസ്റ്റ്. ലോക്ക്ഡൗണ്‍ ലംഘിച്ചതിന് താരങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സീതാകല്യാണം എന്ന സീരിയലിന്റെ ഷൂട്ടിങ്ങാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്നത്. വര്‍ക്കലയിലാണ് സംഭവം. ഒരു റിസോര്‍ട്ടിലായിരുന്നു രഹസ്യമായി ഷൂട്ടിങ് നടന്നിരുന്നത്. കാര്യം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സീരിയല്‍ താരങ്ങളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. റിസോര്‍ട്ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവയ്ക്കാന്‍ നേരത്തെ സര്‍ക്കാര്‍ അറിയിപ്പുണ്ടായിരുന്നു.