രേണുക വേണു|
Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (12:44 IST)
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. സാന്ത്വനം വീട്ടില്‍ എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെട്ട അംഗമാണ് അഞ്ജലി. അഞ്ജു എന്ന ചെല്ലപ്പേരിലാണ് ആരാധകരും അഞ്ജലിയെ അഭിസംബോധന ചെയ്യുന്നത്. അഞ്ജലി ഫാന്‍സിന് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക പേജുകളും ഗ്രൂപ്പുകളും വരെ ഉണ്ട്.
ഡോ.ഗോപിക അനില്‍ ആണ് സാന്ത്വനത്തില്‍ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1994 ഏപ്രില്‍ 27 ന് കോഴിക്കോടാണ് താരത്തിന്റെ ജനനം. 27 വയസ്സുണ്ട് ഗോപികയ്ക്ക്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അഭിനയരംഗത്ത് എത്തിയ ഗോപിക മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വി.എം.വിനു സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ബാലേട്ടന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മൂത്ത മകളുടെ കഥാപാത്രം ഗോപികയാണ് അവതരിപ്പിച്ചത്. 2002 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തില്‍ ബിജു മേനോന്റെ മകളുടെ കഥാപാത്രം അവതരിപ്പിച്ചാണ് ഗോപിക അഭിനയരംഗത്തേക്ക് എത്തിയത്.
മയിലാട്ടം, അകലെ, ഭൂമിയുടെ അവകാശികള്‍, വസന്തത്തിന്റെ കനല്‍വഴികള്‍ എന്നീ ചിത്രങ്ങളിലും ഗോപിക അഭിനയിച്ചു. സീ കേരളത്തിലെ കബനി എന്ന പരമ്പരയിലും ഗോപിക അഭിനയിച്ചിട്ടുണ്ട്.