'ഇത്തിരി ഇല്ലാത്ത പൊടി കൊച്ചിനോട് അട്രാക്ഷനോ! ഫുക്രു മകനെ പോലെ'; സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെ ഉള്ളതെന്നും മഞ്ജുവിന്റെ ചോദ്യം

രേണുക വേണു| Last Updated: വെള്ളി, 2 ജൂലൈ 2021 (08:11 IST)

തനിക്ക് മകനെ പോലെയും നല്ലൊരു സുഹൃത്തും ആണ് ഫുക്രുവെന്ന് നടി മഞ്ജു പത്രോസ്. ബിഗ് ബോസ് സീസണ്‍ 2 ലെ മത്സരാര്‍ഥികളാണ് ഫുക്രുവും മഞ്ജുവും. ബിഗ് ബോസിന് ശേഷവും ഇരുവരും നല്ല സൗഹൃദത്തിലാണ്. എന്നാല്‍, മഞ്ജുവിന്റെയും ഫുക്രുവിന്റെയും സൗഹൃദത്തെ മോശമായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങള്‍ വന്നിരുന്നു. ഇതിനെതിരെ ശക്തമായി സംസാരിക്കുകയാണ് മഞ്ജു പത്രോസ്. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ പ്രതികരണം.

മകനെ പോലെയാണ് ഫുക്രുവിനെ കണ്ടത്. അങ്ങനെയൊരു കുട്ടിയുമായി ചേര്‍ത്തുവച്ച് ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടായപ്പോള്‍ വലിയ വേദന തോന്നിയെന്ന് മഞ്ജു പറയുന്നു. ആളുകള്‍ക്കിടയില്‍ അത്ര അരാജകത്വമാണ് നിലനില്‍ക്കുന്നതെന്ന് മഞ്ജു വിമര്‍ശിച്ചു. ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെ ഉള്ളതെന്നും മഞ്ജു ചോദിച്ചു.

'എനിക്കങ്ങനൊരു അട്രാക്ഷന്‍ തോന്നിയാല്‍ തന്നെ അത് ഇത്തിരി ഇല്ലാത്ത പൊടി കൊച്ചിനോട് ആവുമോ? അവന് പത്ത് ഇരുപത്തിമൂന്ന് വയസേ ഉള്ളു. എനിക്ക് മുപ്പത്തിയൊന്‍പത് വയസായി. എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്, ഷാജി ചേട്ടനുണ്ട്, അവരോടൊന്നും തോന്നാത്ത എന്ത് അട്രാക്ഷനാണ് എനിക്ക് ആ കൊച്ചിനോട് തോന്നാനുള്ളത്?,' ഫുക്രുവുമായി ബന്ധപ്പെടുത്തിയുള്ള മോശം കമന്റുകള്‍ക്ക് മറുപടിയായി മഞ്ജു ചോദിച്ചു.

മകന്‍ ബെര്‍ണാച്ചനെയാണ് ബിഗ് ബോസില്‍ എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത്. ബിഗ് ബോസ് ഹൗസിനുള്ളില്‍ കയറിയപ്പോള്‍ ബെര്‍ണാച്ചനെ കാണാതെ ഇരിക്കാന്‍ പറ്റില്ല എന്നായി. ബെര്‍ണാച്ചനെ മിസ് ചെയ്യുന്ന പിരിമുറുക്കത്തില്‍ ഇരിക്കുന്ന സമയത്താണ് ഫുക്രു അവിടെ ഓടിചാടി നടക്കുന്നത്. ഫുക്രുവിന്റെ പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ മകനുമായി റിലേറ്റ് ചെയ്യാന്‍ സാധിച്ചു. ബെര്‍ണാച്ചനെ പോലെ ഫുക്രു
എന്റെ പാത്രത്തില്‍ നിന്ന് മുട്ട എടുത്ത് കൊണ്ട് പോവും, പപ്പടം കട്ടെടുക്കും. അതൊക്കെ ആയപ്പോള്‍ പെട്ടെന്ന് മകനെ മിസ് ചെയ്യുന്നത് മാറും. ഫുക്രുവുമായുള്ളത് വല്ലാത്തൊരു സ്‌നേഹബന്ധമായിരുന്നെന്നും മഞ്ജു പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ ...

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു
കൊല്‍ക്കത്തയില്‍ കാര്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരു ക്യാബ് ...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ദിവ്യയുടെ പ്ലാന്‍; ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്
നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നും നടന്നതെല്ലാം പിപി ദിവ്യയുടെ പ്ലാനായിരുന്നെന്ന് ...

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ ...

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു
കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു. കയ്യൂര്‍ ...

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം
ചൂടുകാലത്ത് ആസ്മ ലക്ഷണങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് ...

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ...

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ ശക്തമാകും. ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ ...