വിവാഹം ചെയ്യുന്നുണ്ടെങ്കിൽ അത് ആര്യയെ മാത്രം; ഷോ പാരയായത് ആര്യയ്‌ക്ക് തന്നെ

വിവാഹം ചെയ്യുന്നുണ്ടെങ്കിൽ അത് ആര്യയെ മാത്രം; ഷോ പാരയായത് ആര്യയ്‌ക്ക് തന്നെ

Rijisha M.| Last Modified ശനി, 3 നവം‌ബര്‍ 2018 (13:09 IST)
ആര്യയ്‌ക്ക് വധുവിനെ കണ്ടെത്താൻ എന്ന് പറഞ്ഞു തുടങ്ങിയ റിയാലിറ്റി ഷോ ഏറെ വിവാദപരമായാണ് അവസാനിച്ചത്. 'എങ്ക വീട്ടു മാപ്പിളൈ' എന്ന ഷോയുടെ അവസാനം ഏറ്റവും കൂടുതൽ പ്രശ്‌നവുമായി വന്നത് അബർമദി എന്ന മത്സരാർത്ഥിയായിരുന്നു. അന്നുമുതൽ തന്നെ ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്നായിരുന്നു അബർനദി പറഞ്ഞിരുന്നു. ഇപ്പോള്‍ വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അബര്‍നദി.

അതിൽ നിന്ന് ഒരു മാറ്റവുമില്ല എന്നുതന്നെയാണ് അബർനദി ഇപ്പോഴും പറയുന്നത്. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ മനസ്സു തുറന്നത്. ഷോയില്‍ വിജയസാധ്യത കല്‍പിക്കപ്പെട്ടയാളായിരുന്നു കുംഭകോണം സ്വദേശി അബര്‍നദി. മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും അബര്‍നദിക്കായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ അബര്‍നദി പുറത്താകുകയായിരുന്നു.

'കുറച്ചു കൂടി പക്വത വന്നാല്‍ എന്റെ തീരുമാനം മാറുമെന്ന് പലരും പറഞ്ഞു. എന്റെ ചിന്താഗതിക്ക് യാതൊരു മാറ്റവുമില്ലെന്നും വിവാഹം ചെയ്യുന്നുണ്ടെങ്കിൽ അത് ആര്യയെ മാത്രമായിരിക്കുമെന്നും അബര്‍നദി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :