കേസില്‍ ഞാനും പ്രതിയായി, ജയിലില്‍ കിടന്നു; ബിഗ് ബോസ് താരം ധന്യ മേരി വര്‍ഗീസ് ജീവിതം പറയുന്നു

രേണുക വേണു| Last Modified ഞായര്‍, 3 ഏപ്രില്‍ 2022 (09:52 IST)

ബിഗ് ബോസില്‍ ഏറ്റവും കരുത്തയായ മത്സരാര്‍ഥികളില്‍ ഒരാളാണ് ധന്യ മേരി വര്‍ഗീസ്. അഭിനയരംഗത്തും ധന്യ സജീവമാണ്. ജീവിതത്തില്‍ താന്‍ കടന്നുപോയ ബുദ്ധിമുട്ടേറിയ നിമിഷങ്ങളെ കുറിച്ച് ബിഗ് ബോസ് വീട്ടിലെ സഹമത്സരാര്‍ഥികളോട് തുറന്നുപറയുകയാണ് ധന്യ ഇപ്പോള്‍. താന്‍ ജയിലില്‍ കിടന്ന അനുഭവമാണ് ധന്യ പങ്കുവെച്ചത്.

ധന്യയുടെ ഭര്‍ത്താവാണ് ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമായ ജോണ്‍ ജേക്കബ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ നൂറാമത്തെ എപ്പിസോഡില്‍ വെച്ചാണ് ജോണ്‍ ജേക്കബിനെ താന്‍ പരിചയപ്പെട്ടതെന്ന് ധന്യ പറഞ്ഞു. കോമഡി സ്റ്റാര്‍സ് നൂറാം എപ്പിസോഡ് കഴിഞ്ഞ് ഒരു യു.എസ്. പ്രോഗ്രാം ഉണ്ടായിരുന്നു. അവിടെവച്ചാണ് ജോണ്‍ തന്നെ പ്രൊപ്പോസ് ചെയ്തതെന്ന് ധന്യ പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ വിവാഹം കഴിച്ചു. സന്തോഷകരമായ ജീവിതമായിരുന്നു എന്നും ധന്യ പറഞ്ഞു.

വിവാഹശേഷം ഒരു കമ്പനി തുടങ്ങി. കമ്പനിയില്‍ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു ജോണ്‍. അദ്ദേഹത്തിന്റെ ഡാഡിയും അനുജനും ഒപ്പമുണ്ടായിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ ഉള്ളതുകൊണ്ട് ജോണ്‍ ബിസിനസ് കാര്യങ്ങളില്‍ അത്ര ആക്ടീവ് അല്ലായിരുന്നു. 2014 ല്‍ പ്രൊജക്ടുകള്‍ വര്‍ധിച്ചപ്പോള്‍ ജോണ്‍ അതിന്റെ പിന്നാലെ പോയി. അവിടെ നിന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് ധന്യ പറയുന്നു.

'ഡാഡി പറഞ്ഞു കമ്പനിയെ രണ്ടാക്കാമെന്ന്. അതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശേഷം ഞാനും ജോണുമായി ഒരു കമ്പനി തുടങ്ങി. പിന്നീട് ഗുണ്ടകളെ പോലെയായിരുന്നു കടക്കാര്‍ വീട്ടില്‍ വന്ന് തുടങ്ങിയത്. വീണ്ടും കമ്പനി ഒന്നാക്കി. എന്നാല്‍ കടങ്ങള്‍ക്കൊന്നും കുറവുണ്ടായില്ല. ഇതിനിടയില്‍ ഡാഡി ചെക്ക് കേസില്‍ അകപ്പെട്ടു. ഞാനും ജോണും കേസിന്റെ ഭാഗമായി. നല്ലൊരു വക്കീല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ആ കേസില്‍ ഉണ്ടാകില്ലായിരുന്നു. കാരണം കമ്പനി കാര്യങ്ങളില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്റെ വീട്ടില്‍ പോലും ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞില്ല,'

'ഒടുവില്‍ കേസില്‍ ഞാനും പ്രതിയായി. എന്റെ പേര് കൂടി വന്നപ്പോള്‍ പരാതി കൊടുത്തവര്‍ക്ക് വലിയ പബ്ലിസിറ്റി ആയി. അങ്ങനെ എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു കുറേ ദിവസം. ബിഗ് ബോസിലെ ജയില്‍ ഒന്നും എനിക്ക് ഒന്നുമല്ല. കേസെല്ലാം കഴിഞ്ഞ് ഞാന്‍ ആദ്യം പോയത് മൂന്ന് ദിവസത്തെ ധ്യാനത്തിനായിരുന്നു. അങ്ങനെയാണ് ഏഷ്യാനെറ്റില്‍ പുതിയൊരു സീരിയലില്‍ അഭിനയിക്കാന്‍ അവസരം വന്നത്. സീതാ കല്യാണമായിരുന്നു അത്. ആ സീരിയലിലൂടെയാണ് പിന്നീട് എനിക്ക് ജീവിക്കാനുള്ള ഒരു ത്രാണിയും കോണ്‍ഫിഡന്‍സൊക്കെ ലഭിച്ചത്. ജോണും ഇതിനിടയില്‍ ദയ സീരിയലില്‍ വന്നെത്തി,' ധന്യ പറഞ്ഞു.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി ...

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. പിന്നാലെ യുവാവിനെ ...

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ...

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി
ബാങ്കിംഗ് സമയത്തിനിടെ ഒരു പ്രധാനകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് സ്റ്റേറ്റ് ബാങ്ക് ...

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം ...

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നു; ഇരയാകുന്നത് ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവര്‍
വെബ്‌സൈറ്റുകളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യമെന്ന് സിപിഎം ...

സുരേന്ദ്രന്‍ തുടര്‍ന്നില്ലെങ്കില്‍ എം.ടി.രമേശ്; ബിജെപി ...

സുരേന്ദ്രന്‍ തുടര്‍ന്നില്ലെങ്കില്‍ എം.ടി.രമേശ്; ബിജെപി സംസ്ഥാന അധ്യക്ഷനെ അടുത്തയാഴ്ച അറിയാം
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ...