'ബിഗ് ബോസ് 5' ഫിനാലെ ജൂലൈ 2ന്, പ്രഖ്യാപനവുമായി മോഹന്‍ലാല്‍
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (11:55 IST)
80 എപ്പിസോഡ് പൂര്‍ത്തിയായി ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫൈനലിലേക്ക് കടക്കുന്നു. ടോപ് ഫൈവില്‍ ആരത്തുമെന്ന ചര്‍ച്ചകളാണ് തുടങ്ങിയിരിക്കുന്നത്. എന്നാലും ഫൈനല്‍ നടക്കുക എന്ന പ്രഖ്യാപനവുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്.
ഈ സീസണിലെ ഫിനാലെ ജൂലൈ രണ്ടാം തീയതി നടക്കുന്ന മോഹന്‍ലാല്‍ അറിയിച്ചു. അന്നേദിവസം വൈകുന്നേരം 7 മണിക്ക് ഷോ ആരംഭിക്കും ഫൈനലില്‍ ആരാകും വിജയി എന്ന് അറിയുവാന്‍ താനും കാത്തിരിക്കുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
പി ആര്‍ ഏജന്‍സികള്‍, പ്രത്യേക താല്പര്യങ്ങളുള്ള ആര്‍മികള്‍ എന്നിവരുടെ പ്രേരണയാല്‍ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ പാഴാക്കാതെ യുക്തിപൂര്‍വ്വം ചിന്തിച്ച് അര്‍ഹരായവര്‍ക്ക് വോട്ടുകള്‍ നല്‍കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.സെറീന, റെനീഷ, ജുനൈസ്, വിഷ്ണു, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നീ മത്സരാര്‍ത്ഥികളാണ് ഇപ്പോള്‍ ഷോയില്‍ ഉള്ളത്.