പ്രണയത്തിന്റെ നൂറ് ദിനങ്ങൾ; ആരാധകർ കാത്തിരിക്കുന്ന പേളി-ശ്രീനിഷ് വിവാഹം ഉടൻ?

പ്രണയത്തിന്റെ നൂറ് ദിനങ്ങൾ; ആരാധകർ കാത്തിരിക്കുന്ന പേളി-ശ്രീനിഷ് വിവാഹം ഉടൻ?

Rijisha M.| Last Modified തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (10:33 IST)
മലയാളം ബിഗ് ബോസിൽ അവസാന നിമിഷം വരെ ചർച്ചാ വിഷയമായിരുന്നു പേളീ-ശ്രീനിഷ് പ്രണയം. ആദ്യം മുതൽ തന്നെ നിരവധിപേർ ബിഗ് ബോസ് ഹൗസിൽ നിന്ന് തന്നെ പ്രണയത്തെ എതിർത്ത് മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇരുവരും മനസ്സ് തുറന്നപ്പോൾ എല്ലാവരും പിന്തുണ നൽകുകയും ചെയ്‌തു.

ഇതിനിടയ്‌ക്ക് പേളി തേപ്പാണെന്ന് പറഞ്ഞ് പുകിലുകൾ വേറെയും. ബിഗ് ബോസ് ഹൗസിലും അതുപോലെ തന്നെ പുറത്ത് പ്രേക്ഷകർക്കിടയിലും ഈ 'തേപ്പ്' ഒരു ചർച്ചാ വിഷയമായിരുന്നു. എന്നാൽ ഇന്നലെ നടന്ന ഫൈനലിലും മോഹൻലാൽ ഈ വിഷയം എടുത്തിട്ടു. ശ്രീനിഷ് പുറത്തുവന്നപ്പോൾ ഭാവി പരിപാടികൾ ചോദിക്കുകയും ചെയ്‌തു. പേളിയുടെ വീട്ടിൽ പോയി സംസാരിക്കണമെന്ന് ശ്രീനിഷ് പറയുകയും ചെയ്‌തു. ഇവർ സീരിയസ് ആണെന്ന് എല്ലാവർക്കും തോന്നിയ നിമിഷങ്ങൾ.

ബിഗ് ബോസ്‌ ഹൗസിലെ അവസാന രണ്ട് മത്സരാർത്ഥികളിൽ ഒരാളായിരുന്നു പേളി മാണി. ഒരുപാട് ആരാധകർ ഉള്ള പേളി ഫസ്‌റ്റ് റണ്ണറപ്പറായി ഹൗസിലെ താരമായപ്പോൾ സാബു മോൻ വിന്നറാകുകയും ചെയ്‌തു. ശ്രീനിഷും പേളിയും പരസ്‌പരം തെറ്റിപ്പിരിഞ്ഞിരുന്നെങ്കിലും പിന്നീടും പണ്ടത്തേതിലും സ്‌ട്രോങ്ങയി തിരിച്ചുവരികയായിരുന്നു. 100 ദിവസത്തെ പ്രണയത്തിന് ശേഷം ഇനി ഇവരുടെ വിവാഹത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ പേളി ഫേസ്‌ബുക്ക് ലൈവിൽ വരികയും ശ്രീനിഷിനെ ഇഷ്‌ടമണെന്നും പറയുകയും ഉണ്ടായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :