രേണുക വേണു|
Last Modified ബുധന്‍, 6 ജൂലൈ 2022 (15:24 IST)
Bigg Boss Malayalam Season 4: ഏറെ ആരാധകരുള്ള ടെലിവിഷന്‍ ഷോയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് മലയാളം. ബിഗ് ബോസിന്റെ സീസണ്‍ നാലിനാണ് കഴിഞ്ഞ ദിവസം പരിസമാപ്തി കുറിച്ചത്. ദില്‍ഷ പ്രസന്നനാണ് ഈ സീസണില്‍ വിജയ കിരീടം ചൂടിയത്. ആദ്യമായാണ് ഒരു വനിത മത്സരാര്‍ഥി ബിഗ് ബോസ് മലയാളം ഷോയില്‍ ടൈറ്റില്‍ വിന്നറാകുന്നത്.
ബിഗ് ബോസ് മലയാളം നാല് സീസണ്‍ പിന്നിടുമ്പോള്‍ ആരാധകര്‍ക്ക് ഒരു സംശയം ബാക്കിയാണ്. ആരാണ് യഥാര്‍ഥ ബിഗ് ബോസ്? ബിഗ് ബോസ് വീട്ടില്‍ നിന്ന് കേള്‍ക്കുന്ന ഗാംഭീര്യം നിറഞ്ഞ ആ ശബ്ദത്തിനു ഉടമ ആരാണ് ? ഒടുവില്‍ അതിനുള്ള മറുപടിയും ഇതാ ലഭിച്ചിരിക്കുന്നു. സീസണ്‍ നാലിലെ മത്സരാര്‍ഥികളായിരുന്ന ജാസ്മിന്‍ എം മൂസയും നിമിഷയും.
ബിഗ് ബോസിനൊപ്പമുള്ള ചിത്രം ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'ദി ബിഗ് ബോസ്' എന്ന ക്യാപ്ഷനോടെയാണ് ജാസ്മിന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസിനൊപ്പം നിന്ന് സിഗരറ്റ് വലിക്കുന്ന ചിത്രമാണ് ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയാക്കിയത്. 'ദി വോയ്‌സ്' 'സോറി ബിഗ് ബോസ് നിങ്ങളെ കുറെ തെറി വിളിച്ചിട്ടുണ്ട്' എന്നാണ് നിമിഷയുടെ ക്യാപ്ഷന്‍. രഘുരാജ് എന്ന കലാകാരനാണ് ബിഗ് ബോസ് ശബ്ദമായി പ്രേക്ഷകര്‍ക്കിടയിലേക്ക് വരുന്നത്.