ബിഗ് ബോസിൽ സൽമാൻഖാന്റെയും ശ്രീശാന്തിന്റെയും പ്രതിഫലം ആരെയും ഞെട്ടിക്കും !

Sumeesh| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (17:42 IST)
ബിഗ് ബോസ് ഇപ്പോൾ ആളുകൾക്കിടയിൽ വലിയ ചർച്ചാ വിഷയമാണ്, മലയാളത്തിലും. തമിഴിലു ഹിന്ദിയിലുമടക്കം ഒട്ടുമിക്ക പ്രാദേശിക ഭാഷകളിലും ബിഗ് ബോസ് മികച്ച പ്രതികരണം തന്നെയാണ് നേടുന്നത്, എന്നാൽ മത്സരത്തിനുമപ്പുറത്ത്. മത്സരാർത്ഥികളായ താരങ്ങൾ ഓരോ ആഴ്ചയും വാങ്ങുന്ന പ്രതിഫലം കേട്ടാൽ ഒരു പക്ഷേ നമ്മൾ ഞെട്ടും.

ബിഗ് ബോസിൽ ഏറ്റവും ശ്രദ്ദേയമായത് ഹിന്ദിയിൽ അവതരിപ്പിക്കുന്നതാനെന്ന് പറയേണ്ടതില്ലല്ലോ. ഒരാഴ്ചത്തേക്ക് പരിപാടിക്കായി സൽമാങ്ഖാൻ 13 മുതൽ 14 കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. അപ്പോൾ മത്സരാർത്ഥികൾ വാങ്ങുന്ന പ്രതിഫലം എത്രത്തോളമായിരിക്കും ?

അനുപ് ജലാറ്റ എന്ന പ്രശസ്ത ഭജൻ ഗായകൻ ഒരാഴ്ച നേടുന്നത് 45 ലക്ഷമാണത്രേ. കരൺ‌വീർ ബൊഹ്‌റയും നേഹ പെൻഡ്സേയും ആഴ്ചതോറും 20 ലക്ഷം രൂപ സ്വന്തമാക്കുന്നതായാണ് ലഭിക്കുന്ന വിവരം. ദീപിക കക്കർ 15 ലക്ഷം ആഴ്ചതോരും പ്രതിഫലമായി കൈപ്പറ്റുന്നു. മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം ശ്രീശാന്തും ഇത്തവണ ഹിന്ദി ബിഗ് ബോസിൽ മത്സരാർത്ഥിയാണ് എന്നാൽ ശ്രീശാന്തിന് 5 ലക്ഷം രൂപ മാത്രമാണ് പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :