അവള്‍ വീട്ടിലെത്തി, ആദ്യമായി രണ്ടാമത്തെ മകളുടെ വിശേഷങ്ങളുമായി അശ്വതി ശ്രീകാന്ത്, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (10:13 IST)
നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താരം രണ്ടാമതും അമ്മ ആയത്. പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു. ബേബിയെ കാണണം എന്ന് ഒരാഴ്ചയായിട്ട് പറഞ്ഞു കൊണ്ടേയിരുന്ന, ആശംസകള്‍ അറിയിച്ച, പ്രാര്‍ത്ഥിച്ച, എല്ലാ സന്തോഷത്തിലും കൂടെ നിന്ന നിങ്ങള്‍ക്ക് വേണ്ടി എന്ന് പറഞ്ഞു കൊണ്ടാണ് കുഞ്ഞിന്റെ ഒപ്പം അശ്വതി വീട്ടിലെത്തുന്ന വീഡിയോ പങ്കുവെച്ചത്.
അമ്മയ്ക്കും അച്ഛനും ഒപ്പമെത്തിയ കുഞ്ഞനുജത്തിയെ പൂക്കള്‍ കൊടുത്താണ് മകള്‍ സ്വീകരിച്ചത്. വീഡിയോ കാണാം.