'പാറുക്കുട്ടി ഇപ്പോള്‍ നല്ല കുറുമ്പിയാണ്', ഉപ്പും മുളകും വീണ്ടുമെത്തുന്നു, ഈ മാറ്റങ്ങളോടെ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (12:44 IST)

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം.ജനപ്രിയ പരമ്പരകളിലൊന്നായ ഉപ്പും മുളകും തിരിച്ചെത്തുന്നു. സീ കേരളം ചാനലില്‍ എരിവും പുളിയുമെന്ന പേരിലാകും പരമ്പര എത്തുക. ഇത്തവണ നിരവധി മാറ്റങ്ങളോടെയാണ് ടീം എത്തുന്നത്.

ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന കഥയാകും പരമ്പര പറയാന്‍ പോകുന്നത്.താരങ്ങളുടെ മേക്കോവര്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഓണക്കാലത്തായിരുന്നു എരിവും പുളിയും ആദ്യമായി സംപ്രേഷണം ചെയ്തത്.

എല്ലാവരും വലുതായി, പാറുക്കുട്ടി ഇപ്പോള്‍ നല്ല കുറുമ്പിയാണ്.കേശുവിന് പൊടിമീശയൊക്കെ വന്നിട്ടുണ്ട്. വല്യ ചെക്കനായി. ശിവാനിയാണേലു മുടിയൊക്ക വളര്‍ന്നു, പൊക്കം വെച്ചു എന്നാണ് ജൂഹി റുസ്തഗി പറയുന്നത്.ബിജു സോപാനം, നിഷ സാരംഗ്, ഋഷി എസ് കുമാര്‍, അല്‍സാബിത്ത്, ബേബി അമേയ, ജൂഹി റുസ്തഗി, ശിവാനി എന്നീ താരങ്ങളായിരുന്നു ഉപ്പും മുളക്കില്‍ ഉണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :